പ്രധാന താള്‍ > ആത്മീയം > മതം > വ്യക്തിത്വം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അമൃതാനന്ദമയിക്ക് വിശിഷ്ട പൗരത്വം
ചിക്കാഗോ:,19/ജൂലായ്2003: ചിക്കാഗോ നഗരമായ നാപര്‍വില്ലിയുടെ വിശിഷ്ട പൗരത്വത്തിന് മാതാ അമൃതാനന്ദമയി അര്‍ഹയായി. അമൃതാനന്ദമയിയുടെ ചിക്കാഗോ പര്യടനത്തിനിടെയാണ് നാപര്‍വില്ലി വിശിഷ്ട പൗരത്വം നല്‍കി ആദരിച്ചത്.

അമേരിക്ക സന്ദര്‍ശിക്കുന്ന അമൃതാനന്ദമയിയെ സ്വാഗതം ചെയ്ത നാപര്‍വില്ലിയുടെ മേയര്‍ ജോര്‍ജ് പ്രദേല്‍ ആ ദിവ്യ സാന്നിധ്യത്തിന് കൃതജ്ഞത പറഞ്ഞു. ആത്മീയതയുടെ സന്ദേശം അരുള്‍ ചെയ്യുന്ന മാതാ അമൃതാനന്ദമയിയ്ക്ക് നാപര്‍വില്ലിയുടെ വിശിഷ്ട പൗരത്വം നല്‍കുന്നതായി മേയര്‍ പ്രഖ്യാപിച്ചു.

വിശിഷ്ട പൗരത്വത്തിനുള്ള ഔദ്യോഗിക സര്‍ട്ടിഫിക്ക് അമൃതാനന്ദമയിയ്ക്ക് നല്‍കിയ മേയര്‍ നാപര്‍വില്ലി അമ്മയുടെ സാന്ത്വനിപ്പിക്കുന്ന ആലിംഗനത്തിന് കൊതിക്കുന്നതായി അറിയിച്ചു.
കൂടുതല്‍
പ്രേമവര്‍ഷവുമായി മാതാഅമൃതാനന്ദമയി
മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍
ശ്രീനാരായണഗുരു- ജീവിതരേഖ
ചട്ടമ്പി സ്വാമി-മഹാപ്രസ്ഥാനത്തിന്‍റെ ഗുരു
മദര്‍ തെരേസ - കരുണയുടെ മാലാഖ
പരമഹംസര്‍:സമന്വയത്തിന്റെ ആത്മീയത