ബൃഹത്തും മഹത്തുമായ ഇതിഹാസമാണ് മഹാഭാരതം ;അതിന്‍റെ കര്‍ത്തവാണ് വ്യാസന്‍ എന്ന കൃഷ്ണദ്വൈപായനന്‍ .
മഹാവിഷ്ണുവിന്‍റെ വംശാവലിയിലെ മുനിപ്രവരന്‍, കൗരവരുടേയും പാണ്ഡവരുടേയും മുത്തശ്ശന്‍ എന്നീനിലകളിലെല്ലാം അറി യപ്പെടുന്ന വ്യാസമുനി ഭാരതീയമായ മഹനീയ സംസ്കൃതിയുടെ പ്രതീകമാണ്.
ബ്രഹ്മസൂത്രം രചിച്ചത് വ്യാസനാണ് ഭാഗവതവും 18 പുരണങ്ങളും അദ്ദേഹം എഴുതി. ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം . ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനണെന്നണ്‍ വിശ്വാസം.
വേദവ്യാസന്‍റെ ജയന്തി മാര്‍ച്ച്--ഏപ്രില്‍ മാസങളിലാണ് വരുക. എന്നാല്‍ ജൂലായിലാണ് വ്യാസസ്മരണക്കായി ഉള്ള വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ .
വൈശാഖത്തിലെ ശുക്ളപക്ഷ ത്രയോദശിയാണ് വ്യാസ ജയന്തി എന്ന് ചിലര്‍ വിശ്വസിക്കുന്നു.അങ്ങനെയെങ്കില്‍ മേയിലാണ് വ്യാസജയന്തി വരേണ്ടത്.
.ആഷാഢപൂര്‍ണ്ണിമയായ ഗുരു പൂര്‍ണ്ണിമയാണ് വ്യാസ ജയന്തി എന്നു ചിലര്‍ കണക്കക്കുന്നു എങ്കില്‍ വ്യാസജയന്തി ജൂലായിലേ വരൂ. വ്യാസന്ടെ സ്മരണയ്ക്കായാണ് ഗുരു പൂര്‍ണ്ണിമ ആഘോഷിക്കുന്നത്. ഭാരതത്തിണ്ടെ ഗുരുസ്ഥാനീയനാണല്ലോ ഈ മഹാമുനി.
ചൈത്രമാസത്തിലെ വെളുത്തപക്ഷത്തിലാണ് വേദവ്യാസന്‍റേ ജനനം. ഇത് മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആണ് 2007 ല്‍ മാര്‍ച്ച് 20 നു ആയിരുന്നു വേദവ്യാസന് ജയന്തി.
ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്‍റെ' കര്‍ത്താവെന്ന നിലയി ലാണ് "വേദവ്യാസന്‍' ആരാധ്യനാകുന്നത്
"കൃഷ്ണദ്വൈപായനന്‍ വേദ വ്യാസനായത് ' ബ്രഹ്മാവ് 18 വ്യാസന്മരായി അവതരിച്ചു എന്ന് പുരാണങ്ങളില്‍ കാണുന്നു.ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്.
ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി വ്യസിച്ചു- അഥവാ വിഭജിച്ചു.
ദ്വാപരയുഗത്തില്‍ കൃഷ്ണദ്വൈപായനനന്‍ എന്നപേരില്‍ പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ് "വേദവ്യാസനായി' അറിയപ്പെടുന്നത്. ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവാണ്‍്.
18 പര്‍വ്വത്തില്‍ 2000ത്തില്‍ അധികം അധ്യായങ്ങളുള്ള .ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.
വ്യാസന്മാര്‍ പുരാണങ്ങളില്‍
വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ പകുക്കുന്നവന്‍, വിഭജിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം.ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരമാര്‍ശിക്കുന്നു.
ഒന്നാമത്തെ ദ്വാപരയുഗത്തില്‍ വേദത്തെ വേര്‍തിരിച്ചത് ബ്രഹ്മാവായിരുന്നു. രണ്ടാമത്തേതില്‍ വേദവ്യാസന്‍ പ്രജാപതിയായിരുന്നു. ഒടുവിലായി കൃഷ്ണദ്വൈപായനന്‍ ഉള്‍പ്പെട്ട ഇരുപത്തെട്ടുപേര്‍ വേദത്തെ വേര്‍തിരിച്ച് വേദവ്യാസന്മാരായി തീര്‍ന്നതായി പുരാണങ്ങള്‍ പറയുന്നു.
ഒരോ മന്വന്തരത്തിലും ഓരോ വ്യാസന്‍ ജനിക്കുമെന്ന് വിഷ്ണു പുരാണത്തിലെ മൂന്നാം അംശം പറയുന്നു. . ഇനിയത്തെ ദ്വാപരയുഗത്തില്‍ വേദവ്യാസനാകാന്‍ പോകുന്നത് ദ്രോണരുടെ പുത്രനായ അശ്വന്മാവാണ്.
ഗുരു പൂര്‍ണ്ണിമ
|