പ്രധാന താള്‍  ആത്മീയം  മതം  വ്യക്തിത്വം
 
ശങ്കരാചാര്യ ജയന്തി
കാലടി: കേരളം ശങ്കര ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കും.മേടത്തിലെ തിരുവാതിര നക്ഷത്രത്തില്‍ ആലുവായ്ക്കടുത്തുള്ള കാലടിയിലാണ് ശങ്കരചാര്യ ജനിച്ചത്. അദ്ദേഹം പരമശിവന്‍റെ അവതാരമണെന്നും വിശ്വാസമുണ്ട്. 2006 ല്‍ മെയ് രണ്ടിനാണ് മേടത്തിലെ തിരുവാതിര . അന്ന് ശങ്കരജയന്തി ആഘോഷിക്കുന്നു.

2004 മേട തിരുവാതിരയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രീശങ്കരജയന്തി തത്ത്വജ്ഞാനി ദിനമായി പ്രഖ്യാപിച്ചു. ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

ശ്രംഗേരി ശ്രീശാരദാപീഠം മഠാധിപതി ശ്രീഭാരതീ തീര്‍ത്ഥ ശങ്കരാചാര്യരുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇന്ത്യയുടെ നാനാഭാഗത്തുനിന്നും പുറപ്പെട്ട ശങ്കരതീര്‍ത്ഥ യാത്രകളും വെള്ളിയാഴ്ച ഇവിടെ സംഗമിച്ചു.

ശ്രീശങ്കരന്‍റെ ജനനം സംബന്ധിച്ച് ഒട്ടേറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഏതുവര്‍ഷമാണ് ജനിച്ചത് എന്നതാണ് പ്രധാന തര്‍ക്കവിഷയം.. ജന്മദിനം ബി സി 509 ഏപ്രില്‍ മൂന്നിനാണെന്ന് ശങ്കരാചാര്യ ശിഷ്യന്മാര്‍ അംഗീകരിച്ചത്. എന്നല്‍ ക്രിസ്തുവിന് ശേഷം എഴാം നൂറ്റണ്ടിലാണ് ശ്രീശങ്കരന്‍ ജനിച്ചറ്റ് എന്നണ്‍ കേരളത്തിലെ വിശ്വാസം..

കാഞ്ചി കാമകോടി പീഠം ആചാര്യന്മാരായ ദ്വാരക ജ്യോതിര്‍മഠ് ബദരിനാഥ്, ഗോവര്‍ദ്ധന്‍പീഠ്, പുരി എന്നിവര്‍ യോജിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. തീയതിയുടെ പേരില്‍ ഇനിയൊരു തര്‍ക്കമോ വിവാദമോ ആവശ്യമില്ലെന്നും അവര്‍ അറിയിച്ചു.

വേദ ശാസ്ത്ര പണ്ഡിറ്റ് രക്ഷാ സഭാ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കവെ ശങ്കരാചാര്യരുടെ ജന്മദിനം 509 ബി. സിയിലാണെന്ന് ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും സമ്മതിക്കുന്നതായി ഡോക്ടര്‍ ശ്രീകാന്ത് ജിക്കാര്‍ പറഞ്ഞു.
കൂടുതല്‍
ശ്രീ ശ്രീ രവിശങ്കര്‍ ലോകാരാധ്യനായ സദ്ഗുരു
അക്ഷര ബ്രഹ്മമായ സ്വാമിനാരായണന്‍
ഏപ്രില്‍ 14 ന് അംബേദ്കര്‍ ജയന്തി