ആധുനിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1982ല്‍ പത്തുദിവസത്തെ അഗാധമൗനത്തിന് ശേഷം കണ്ടെത്തിയ സുദര്‍ശനക്രിയ എന്ന യോഗവിദ്യ ലോക കല്യാണത്തിനായി പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും തീരുമാനിച്ചു.
സ്നേഹത്തിന്‍റെയും ശാന്തിയുടെയും പരസ്പര സൗഹാര്‍ദ്ദത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കുന്നതിന് മനുഷ്യനെ പ്രാപ്തനാക്കുന്ന അനവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു.
അങ്ങനെ വേദവിജ്ഞാന മഹാവിദ്യാപീഠം, വ്യക്തിവികാസ് കേന്ദ്ര എന്നീ സംഘടനകള്‍ ബാംഗ്ളൂര്‍ ആസ്ഥാനമായി രൂപം കൊണ്ടു. സ്വന്തം ജ്ഞാനം ഈ ലോകത്തോട് പങ്കുവയ്ക്കാനാഗ്രഹിച്ച അദ്ദേഹം ദി ആര്‍ട്ട് ഓഫ് ലിംവിംഗ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് അടിത്തറയിട്ടു.
ലോകത്തെ ധാരാളം രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ചുറ്റിസഞ്ചരിച്ച്കൊണ്ട് മഹത്തായ ജ്ഞാനത്താല്‍ അദ്ദേഹം ഈ പ്രപഞ്ചത്തെ ആവരണം ചെയ്യുന്നു. സ്വീഡിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്.
യേല്‍ സര്‍വ്വകലാശാലയിലെ ബെര്‍ക്ക്ലി ഡിവിനിറ്റി സ്കൂളിന്‍റെ ഉപദേശക സമിതിയില്‍ അംഗങ്ങളായ ഓരേയൊരു പൗരസ്ത്യ ദേശക്കാരനാണ് രവിശങ്കര്‍. യോഗശിരോമണി എന്ന പട്ടം നല്‍കി ഇന്ത്യന്‍ പ്രസിഡന്‍റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
സമഗ്രവ്യക്തിത്വ വികസനവും മാനസികവും സര്‍ഗ്ഗാത്മകവുമായ വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കോഴ്സുകള്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്.
സുദര്‍ശന ക്രിയായോഗം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ബേസിക് കോഴ്സ് . പലതരം ധ്യാനരീതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ കോഴ്സ്. ഓരോ നിമിഷവും സേവനത്തിനുള്ളതാണെന്നും ഭക്തി, വിശ്വാസം, സേവനമനോഭാവം, മാനുഷിക മൂല്യങ്ങളിലുള്ള ആശ്രയം ഇവയൊക്കെ നമ്മുടെ നിലനില്പിന് തന്നെ അത്യന്താപേക്ഷിതമാണെന്നും പഠിപ്പിക്കുന്നു.
|