ബലിയുടെയും സമര്‍പ്പണത്തിന്‍റെയും അന്തരീക്ഷം ആനന്ദിക്കാനും ആശംസിക്കാനും കൂടിയുളളതാണ്. പ്രാര്‍ത്ഥനയുടെ നിറവില്‍ കുളിച്ച് പുതുവസ്ത്രങ്ങളിഞ്ഞ മുസ്ലിങ്ങള്‍, പരസ്പരം വീടുകളില്‍ സന്ദര്‍ശനം നടത്തുകയും , സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
നിറഞ്ഞ സന്തോഷത്തോടെ അവര്‍ പരസ്പരം ആലിംഗനം ചെയ്തു തെറ്റ് കുറ്റങ്ങള്‍ പൊറുക്കുന്നു. സ്ത്രികള്‍ അന്ന് വിശേഷപ്പെട്ട ആഭരണങ്ങള്‍ ധരിക്കുന്നു. അത്യന്തം രുചികരമായതും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണ സാമഗ്രികള്‍ ഉണ്ടാക്കി അയല്‍ക്കാരും,
ഇതര മതസ്ഥരുമായും പങ്കിടുന്നു. മുന്‍പ് ദിവസം നീണ്ട് നിന്നിരുന്ന ഈ ആഘോഷങ്ങള്‍ ഇന്ന് ഒരു ദിവസമായി ചുരുങ്ങിയെങ്കിലും ഈദിന്‍റെ സന്ദേശം മനുഷ്യഹൃദയങ്ങളില്‍ ജ്വലിക്കുന്നു.
|