ചിങ്ങമാസം ഹിന്ദുക്കള്‍ക്ക് പുണ്യമാസമാണ്. ചിങ്ങമാസത്തില്‍ ഗൃഹത്തില്‍ കുട്ടി ജനിക്കുന്നത് അതിവിശിഷ്ടമെന്നാണ് കരുതുന്നത്. കര്‍ക്കിടകമാസം രാമ ഭജനത്തിനാണെങ്കില്‍ ചിങ്ങം ശ്രീകൃഷ്‌ണനെ പ്രാര്‍ത്ഥിക്കാനുള്ളതാണ്.
സൗരയൂഥത്തിന്‍റെ നാഥനായ സൂര്യന്‍റെ സ്വന്തം ക്ഷേത്രവും അഞ്ചാമത്തെ രാശിയുമാണ് ചിങ്ങം. ചിങ്ങമാസത്തില്‍ കുട്ടി ജനിക്കുന്നത് ഗൃഹത്തിന് അഭിവൃദ്ധിയുണ്ടാക്കും. പിതാവിന് ജീവിതത്തില്‍ ഗുണഫലങ്ങള്‍ ഉണ്ടാകും. ബലമുള്ള ശരീരവും ഉറപ്പുള്ള മനസും നല്ല പെരുമാറ്റവും ഉള്ളവരായിരിക്കും ചിങ്ങമാസത്തില്‍ ജനിക്കുന്ന കുട്ടികള്‍ എന്ന് പൊതുവെ പറയാം.
മലയാളിക്ക് ഏറെ പ്രാധാന്യമുള്ള മാസമാണ് ചിങ്ങം. എന്നാല്‍ ചിങ്ങമാസ സംക്രമം ചിങ്ങം, കന്നി, തുലാം കൂറുകാര്‍ക്ക് നന്നല്ല. അത്തം നക്ഷത്രക്കാര്‍ക്ക് ഇത് ഏറെ ദോഷവും ആണ്. ഈ ദോഷമകറ്റാന്‍ വിഷ്ണുക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക എന്നതാണ് പരിഹാരമാര്‍ഗ്ഗം.
വിഷ്ണു ക്ഷേത്രങ്ങളില്‍ പാല്‍ പായസം, തുളസിമാല, ശിവക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലി എന്നിവ നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.
|