പ്രധാന താള്‍ > ആത്മീയം > മതം > ഹിന്ദു > ചിങ്ങമാസം കൃഷ്ണഭജനത്തിന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചിങ്ങമാസം കൃഷ്ണഭജനത്തിന്
PROPRO
കര്‍ക്കിടകമാസം രാമായണ പാരായണത്തിന്‌ ഉള്ളതാണെങ്കില്‍ ചിങ്ങമാസം മഹാവിഷ്‌ണു ഭജനത്തിനുള്ളതാണ്‌. ദ്വാപരയുഗത്തിലെ ദേവരൂപമായ ശ്രീകൃഷ്‌ണന്‍റെ ജന്മം കൊണ്ട്‌ പുണ്യമാക്കപ്പെട്ട മാസമാണ്‌ ചിങ്ങം.

രാമായണമാസം ആചരിക്കുന്നത്‌ പോലെ ചിങ്ങം കൃഷ്‌ണഭജനത്തിനായി വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തില്‍ അഷ്ടമിതിഥിയുംരോഹിണി നക്ഷത്രവും ചേരുന്ന അര്‍ദ്ധരാത്രിയിലാണ്‌ കൃഷ്ണന്‍ പിറന്നത്‌.

ചിങ്ങത്തില്‍ ജന്മാഷ്ടമിദിവസം വ്രതം എടുത്താല്‍ ഏഴ്‌ ജന്മത്തേക്കുള്ള മോക്ഷമാണ്‌ ഫലം. അഷ്ടമിരോഹിണി വൃതത്തിനും ഒട്ടേറെ ഫലങ്ങള്‍ കല്‍പിച്ചിട്ടുണ്ട്‌. ദേവ കഥകള്‍ വര്‍ണ്ണിച്ചും കൃഷ്ണപ്രീതിക്കായി വഴിപാടുകള്‍ നടത്തിയുമാണ് അഷ്ടമിരോഹിണി ആചരിക്കുന്നത്.

ഭാഗവതം ദശമസ്ക്ന്ദത്തെ ആധാരമാക്കി ചെറുശേരി രചിച്ച കൃഷ്ണഗാഥ ചിങ്ങമാസത്തില്‍ പാരായണം ചെയ്യപ്പെടുന്നത് വിശിഷ്ടമാണ്. സല്‍പുത്രജനനത്തിന്‌ കൃഷ്ണോല്‍പത്തിയും സന്താനസൗഖ്യത്തിന്‌ പൂതാനമോഷവും നാഗപ്രീതിക്ക്‌ കാളിയമര്‍ദ്ദനവും ഗുരുപ്രീതിക്ക്‌ ഗുരുദക്ഷിണയും ശത്രുനാശത്തിന്‌ ബാണയുദ്ധവും മംഗല്യപ്രാപ്തിക്ക്‌ രുക്മിണിസ്വയം വരവും പാരായണം ചെയ്യുന്നത്‌ ഉത്തമമാണെന്ന്‌ വിശ്വസിക്കുന്നു.

ചിങ്ങം ഒന്നിന്‌ തുടങ്ങി ആ മാസത്തില്‍ തന്നെ അവസാനിപ്പിക്കുന്ന തരത്തിലാണ്‌ പാരായണം ക്രമീകരിക്കുന്നത്‌. ഭാഗവതം,നാരായണീയം, കൃഷ്ണഗാഥ, ശ്രീകൃഷ്ണചരിതം എന്നീ ഗ്രന്ഥങ്ങളും ഈ മാസം വായിക്കുന്നു.
കൂടുതല്‍
പുത്രഭാഗ്യത്തിന് സൂര്യന്‍
പഴമൊഴികളിലെ ശീലഗുണങ്ങള്‍
വീട് വയ്ക്കാനുള്ള ഭൂമി
മാതാവാകുന്ന ഭൂമി
മനുഷ്യനെ അറിയാന്‍ ചെവി
നവഗ്രഹങ്ങളുടെ പൂക്കള്‍