പ്രധാന താള്‍ > ആത്മീയം > മതം > ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചോറ്റാനിക്കര മകം തൊഴാന്‍ പതിനായിരങ്ങള്‍
chotanikkara makam thozhal
WDWD
തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴാന്‍ പതിനായിരക്കണക്കിനു ഭക്തജനങ്ങള്‍ വന്നുചേര്‍ന്നു.

ഉച്ച പൂജയ്ക്ക് ശേഷം ചോറ്റാനിക്കര നട തുറന്നപ്പോള്‍ അമ്മേ നാരായണാ ദേവീ നാരായണാ .... വിളികളാല്‍ മുഖരിതമായി. നാടിന്‍റെ നാനാഭാഗത്തു നിന്നുമായി ഒന്നരലക്ഷത്തോളം സ്ത്രീകളാണ് ചോറ്റാനിക്കരയില്‍ എത്തിയിരുന്നത്.

ദേവിയെ കണ്ട് അനുഗ്രഹങ്ങള്‍ നേടാനും സങ്കടങ്ങള്‍ ഉണര്‍ത്തിക്കാനും ഭക്തിപൂതമായ മനസ്സോടെ മങ്കമാര്‍ രണ്ട് ദിവസമായി ഇവിടെ തമ്പടിച്ചിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ മകം തൊഴലും ദേവീ ദര്‍ശനവും രാത്രി ഒമ്പത് മണിവരെ ഉണ്ടാവും.

ചോറ്റാനിക്കര മൂലക്ഷേത്രത്തിന്‍റെ ചുറ്റുമതിലിന് പുറത്തുള്ള ഓണക്കുറ്റി തീര്‍ത്ഥക്കുളത്തില്‍ മകം നാളായ വ്യാഴാഴ്ച രാവിലെ ആറാട്ട് നടന്നു. കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടികയറി. ഉത്രം ആറാട്ടായാണ് ചോറ്റാനിക്കരയിലെ ഉത്സവം അവസാനിക്കുക. എന്നാല്‍ എല്ലാ ദിവസവും ആറാട്ടുണ്ട്.

മകം നാളില്‍ രാവിലെ ആറാട്ടിനു ശേഷം ദേവിയും ശാസ്താവും ആനപുറത്ത് എഴുന്നള്ളി വടക്കേ പൂരപ്പറമ്പില്‍ അണി നിരന്നു. കാഴ്ചശീവേലിക്ക് ശേഷം ഉച്ച പൂജ നടന്നു. അതിനു ശേഷം നട തുറന്നപ്പോഴാണ് മകം തൊഴല്‍ ആരംഭിച്ചത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍‌മാര്‍ക്കും മകം തൊഴല്‍ വിശേഷമാണ്, ഐശ്വര്യദായകവുമാണ്.

മകം നാളില്‍ ഏതാണ്ട് ഇതേ സമയത്തായിരുന്നു വില്വമംഗലം സ്വാമി കീഴ്ക്കാവില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി ദേവിയെ പ്രതിഷ്ഠിച്ചത്.

1 | 2  >>  
കൂടുതല്‍
ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം
ആറ്റുകാല്‍ പൊങ്കാല
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു
തൈപ്പൂയം- കാവടികളുടെ ഉത്സവം
കേരളീയ ക്ഷേത്രാചാരങ്ങള്‍
ഇന്ന് മകരവിളക്ക്