ഇക്കൊല്ലം ഡിസംബര്‍ 16 ആയിരുന്നു നാരായണീയദിനം.
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി രോഗ പീഢാക്ളേശങ്ങള്‍ വകവയ്ക്കാതെ നാരായണീയം എന്ന ഭാഗവത കാവ്യം പൂര്‍ത്തിയാക്കിയ ദിവസമാണ് നാരായണീനീയ ദിനമായി ആഘോഷിക്കുന്നത്.
കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് കൃഷ്ണ ദ്വാദശിയും ചോതി നക്ഷത്രവും ഒരുമിച്ചു വന്ന ദിവസമായിരുന്നു ഭട്ടതിരി നരായണീയം പൂര്‍തിയക്കിയത്. ഗുരുവായൂരില്‍ വളരെ വിശേഷമാണ് ഈ ദിവസം
ഭാഗവതമെന്ന പാലാഴി കനക്കെ കുറുക്കിയെടുത്തതാണ് നാരയണീയം . ഈ സംസ്കൃത കാവ്യം കാലാതിശായിയാണ്.മേല്‍പ്പത്തൂരിന്‍റെ കവിത്വ സിദ്ധിക്കും പരമമായ ഭക്തിക്കും പാണ്ഡിത്യത്തിനും ഇതില്‍ക്കവിഞ്ഞൊരു തെളിവു വേണ്ട.
ഭക്തിരസനിഷ്യന്ദിയാണ് നാരായണീയമെങ്കിലും അതിലെ ചില ശ്ളോകങ്ങളില്‍ വീരം കരുണം രൗദ്രം തുടങ്ങിയ രസങളും കാണാം പദസംപുഷ്ടിയും അലങ്കാരങ്ങളും അതിനെ സുന്ദരമാക്കുന്നു.
ഒരു ദിവസം പത്ത് ശ്ളോകം എഴുതി, 100 ഡിവസം കൊണ്ട് ഭാഗവതം മുഴുക്കെ സംഗ്രഹിക്കുകയാണ് മേല്‍പ്പത്തൂര്‍ ചെയ്തത്.
മേല്‍പ്പത്തൂരിന്‍റെ മഹത്വം ഭക്തിയിലും പാണ്ഡിത്യത്തിലും കേമനായിരുന്നു എന്നതു തന്നെ. എന്നിട്ടും പാണ്ഡിത്യത്തിനല്ല ഭക്തിക്കാണദ്ദേഹം പ്രാധാന്യം നല്‍കിയത്.സുഖവും മോക്ഷവും
കാംക്ഷിക്കുന്നവര്‍ക്ക് ഭകതിയിലൂടെ അത് സാധിക്കാമെന്നത്തിന് മേല്‍പ്പത്തൂരിന്‍റെ ജ-ീവിതത്തില്‍ കവിഞ്ഞൊരു തെളിവ് വേണ്ടല്ലൊ?
നാരായണീയത്തിന് സവിശേഷതകള്‍ ഏറെയാണ്. പലപ്പോഴും നൂറാം സ്കന്ധത്തിലെ ആയുരാരോഗ്യ സൗഖ്യം ആയിരിക്കും ഇന്നത്തെ തലമുറക്ക് നാരായണീയത്തെ കുറിച്ച് അറിയുന്ന ഏക കാര്യം.
ഭക്തിയുടെ പാല്‍ക്കടലാണ് നാരയണീയം.അതു മഥിക്കുന്തോറും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവുന്നു എന്നതാണ് സത്യം.
|