വിശേഷ ഏകാദശികള്‍
വ്രതങ്ങളില്‍ വച്ച് ഏറെ പുണ്യദായകമെന്നു കരുതുന്നതാണ് ഏകാദശീവ്രതം. ഇതില്‍ ഗുരുവായൂര്‍ ഏകാദശി ഏറ്റവും പ്രധാനപ്പെട്ടതാണ്. തിരുവില്വാമല, തൃപ്രയാര്‍, നെല്ലുവായ് തുടങ്ങിയ ക്ഷേത്രങ്ങളിലും വിവിധ ഏകാദശികളില്‍ ഉത്സവം കൊണ്ടാടുന്നു.
പ്രോഷ്ഠപദ ശുകശി, പരിവര്‍ത്തനൈകാദശി, കാര്‍ത്തിക ശുകശി, ഉത്ഥാനൈകാദശി, ധനുശുകശി, സ്വര്‍ഗവാതില്‍ ഏകാദശി (വൈകുണ് ഠേകാദശി ), മാഘശുകശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുള്ള ഏകാദശികള്‍..
ഉത്ഥാന ഏകാദശി
പുണ്യസ്ഥലങ്ങളില്‍ പോയതുകൊണ്ടോ സാഗരത്തില്‍ മുങ്ങിനിവര്‍ന്നതുകൊണ്ടോ കഴുകിക്കളയാനാവാത്ത മാലിന്യങ്ങള്‍ ഉത്ഥന ഏകാദശി നോറ്റാല്‍ കൈവരും. കാര്‍ത്തിക മാസത്തിലെ ശുക്ളപക്ഷത്തിലാണ് ഉത്ഥാന ഏകാദശി.
ഏകാദശിദിനത്തില്‍ ഉച്ചയ്ക്ക്മാത്രം ഭക്ഷിക്കുന്നവരുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങള്‍ ഇല്ലാതാകും. അത്താഴം മാത്രമുണ്ണാത്തവരുടെ കഴിഞ്ഞ രണ്ടുമൂന്നു നാളിലെ പാപം ഇല്ലാതാകും. എന്നാല്‍ ദിനം മുഴുവന്‍ ഭക്ഷിക്കാതെ വ്രതം നോറ്റാല്‍ കഴിഞ്ഞ ഏഴു ജന്മത്തിലെ പാപങ്ങള്‍ നശിക്കും.
ദോഷങ്ങളും ദുരിതങ്ങളും തീര്‍ന്ന് സൗഖ്യത്തിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പാണ് ഉത്ഥാനൈകാദശിയുടെ ഫലം. സൗഖ്യത്തോടെ ജീവിക്കാനും പരലോകത്തെത്തിയാല്‍ മോക്ഷം ലഭിക്കാനുമാണ് ഉത്ഥാനൈകാദശിവ്രതം അനുഷ്ഠിക്കുന്നത്.
|