ദ്വാരക
വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചിട്ടുള്ള അത്ഭുത നഗരങ്ങളിലൊന്നാണ് ദ്വാരക. ഭഗവാന്‍ കൃഷ്ണന്‍ മഹാഭാരത യുദ്ധ സമയത്ത് ഇവിടെയാണ് വസിച്ചതെന്ന് കരുതുന്നു. ദ്വാരക ഇന്നും ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്.
ഹസ്തിനപുരം
വിശ്വകര്‍മ്മാവ് കലിയുഗത്തില്‍ സൃഷ്ടിച്ച നഗരമാണ് ഹസ്തിനപുരം. കൗരവരുടെയും പാണ്ഡവരുടെയും തലസ്ഥാന നഗരമായിരുന്നു ഇത്. മഹാഭാരത യുദ്ധത്തിന് ശേഷം യുധീഷ്ഠരന്‍ ഹസ്തിനപുരത്തെ മഹാരാജാവി.
ഇന്ദ്രപ്രസ്ഥം
മഹാരാജാവ് ധൃതരാഷ്ട്രരുടെ ആജ്ഞ പ്രകാരം പാണ്ഡവര്‍ കാനന നിബിഢമായ ഖാണ്ഡവ പ്രസ്ഥത്തില്‍ താമസിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ഭഗവാന്‍ കൃഷ്ണന്‍ ദേവശില്പി വിശ്വകര്‍മ്മാവിനെ ക്ഷണിച്ചു വരുത്തി അതി മനോഹരമായ പുതിയൊരു നഗരം സൃഷ്ടിച്ചു. അതിന് ഇന്ദ്രപ്രസ്ഥമെന്ന പേരും നല്‍കി.
ഇന്ദ്രപ്രസ്ഥം വിസ്മയം നിറഞ്ഞ സൃഷ്ടിയാണെന്ന് മഹാഭാരതം സാക്ഷ്യപ്പെടുത്തുന്നു. കൊട്ടാരത്തിനുളലില്‍ പൂന്തോപ്പുകളും ആമ്പല്‍ പൊയ്കകളും അതിമനോഹരങ്ങളായിരുന്നു. കൊട്ടാരത്തിന്‍റെ തറയില്‍ പാകിയ കല്ലുകള്‍ക്ക് വെള്ളത്തിനെക്കാള്‍ തിളക്കമുണ്ടായിരുന്നുവെന്ന് പുരാണം പറയുന്നു.
പുതിയ നഗരി കാണാന്‍ പാണ്ഡവര്‍ കൗരവരെ ക്ഷണിച്ചു. പക്ഷേ ഇത് ധര്‍മ്മയുദ്ധത്തിന്‍റെ പാതയിലേയ്ക്കുള്ള വഴിത്തിരിവാണെന്ന് നഗരസ്രഷ്ടാവായ വിശ്വകര്‍മ്മാവ് കരുതിക്കാണില്ല.
ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനന്‍ തറയേത് ജലമേത് എന്ന് തിരിച്ചറിയാതെ കുഴങ്ങി. ഇതു കണ്ട് പാണ്ഡവപത്നി പൊട്ടിച്ചിരിച്ചു. ദുര്യാധനന്‍ ഇത് വളരെ വലിയ അപരാധമായി കരുതുകയും മഹാഭാരത യുദ്ധം വരെ സംഭവം ചെന്നെത്തുകയും ചെയ്തു.
|