വിച്‌ഛിന്നാഭിഷേകം
അന്നേരമാദിത്യനുമുദിച്ചീടിനാന്‍ മന്നവന്‍ പള്ളിക്കുറുപ്പുണര്‍ന്നീലിന്നും എന്തൊരു മൂലമതിനെന്നു മാനസേ ചിന്തിച്ചുചിന്തിച്ചു മന്ദമന്ദം തദാ മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- മന്ത:പുരമകം പുക്കാനതിദ്രുതം രാജീവമിത്രഗോത്രാത്ഭുത ഭൂപതേ! രാജരാജേന്ദ്രപ്രവര ജയ! ജയ! 800
ഇത്ഥം നൃപനെ സ്തുതിച്ചു നമസ്കരി- ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോള്‍ എത്രയും ഖിന്നനായ് കണ്ണുനീരും വാര്‍ത്തു പൃത്ഥ്വിയില്‍ തന്നെ കിടക്കും നരേന്ദ്രനെ ചിത്താകുലതയാ കണ്ടു സുമന്ത്രരും സത്വരം കൈകേയി തന്നോടു ചോദിച്ചാന്‍ “ദേവനാരീസമേ! രാജപ്രിയതമേ! ദേവി കൈകേയി ജയ ജയ സന്തതം ഭൂലോകപാലന്‍ പ്രകൃതി പകരുവാന്‍ മുഖമെന്തോന്നു മഹാരാജവല്ലഭേ! 810 ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും ചൊല്ലിനാളാശു സുമന്ത്രരോടന്നേരം “ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല രാത്രിയിലെന്നതുകാരണമാകയാല്‍ സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ ചിത്തത്തിനസ്വാതന്ത്രത്വം ഭാവിക്കയാല്‍ രാമരാമേതി രാമേതി ജപിക്കയും രാമനത്തന്നെ മനസി ചിന്തിക്കയും ഉദ്യല്‍പ്രജാഗരസേവയും ചെയ്കയാ- നത്യന്തനാകുലനായിതു മന്നവന്‍ 420 രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു രാമനെച്ചെന്നു വരുത്തുക വൈകാതെ“ എന്നതുകേട്ടു സുമന്ത്രരും ചൊല്ലിനാന്‍ “ചെന്നു കുമാരനെക്കൊണ്ടുവരാമല്ലോ രാജവചനമനാകര്‍ണ്ണ്യാ ഞാനിഹ രാജീവലോചനേ പോകുന്നതെങ്ങനെ? എന്നതുകേട്ടുഭൂപാലനും ചൊല്ലിനാന്‍ “ചെന്നു നീതന്നെ വരുത്തുക രാമനെ സുന്ദരനായൊരു രാമകുമാരനാം നന്ദനന്‍ തന്മുഖം വൈകാതെ കാണണം.“ 830 എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ് ചെന്നു കൌസല്യാസുതനോടു ചൊല്ലിനാന്‍ “താതന്‍ ഭവാനെയുണ്ടല്ലോ വിളിക്കുന്നു സാദരം വൈകാതെയെഴുന്നള്ളുകവേണം മന്ത്രിപ്രവരവാക്യംകേട്ടുരാഘവന്‍ മന്ദേതരമവന്‍തന്നോടുകൂടവേ സൌമിത്രയോടും കരേറി രഥോപരി പ്രേമവിവശനാം താതന്‍ മരുവിടും മന്ദിരേചെന്നു പിതാവിന്‍ പദദ്വയം വന്ദിച്ചുവീണുനമസ്കരിച്ചീടിനാന്‍ 840 രാമനെച്ചെന്നെടുത്താലിംഗനംചെയ്‌വാന്‍ ഭൂമിതനാശു സമുത്ഥായ സംഭ്രമാല്‍ ബാഹുക്കള്‍ നീട്ടിയ നേരത്തു ദു:ഖേന മോഹിച്ചു ഭൂമിയില്‍ വീണിതു ഭൂപനും രാമരാമേതി പറഞ്ഞു മോഹിച്ചൊരു ഭൂമിപനെക്കണ്ടു വേഗേന രാഘവന്‍ താതനെച്ചെന്നെടുത്താശ്ലേഷവുംചെയ്തു സാദരം തന്‍റെ മടിയില്‍ കിടത്തിനാന്‍ നാരീജനങ്ങളതു കണ്ടന്തര- മാരൂഢശോകം വിലാപം തുടങ്ങിനാര്‍ 850
|