പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീരാമ കഥ- രാമായണ കഥ
ഹനുമാന്‍ സീതയെ ചെന്ന് കണ്ട് ആശ്വസിപ്പിച്ചതോടൊപ്പം അശോകവനം തകര്‍ത്ത് രാവണന് മുന്നറിയിപ്പും കൊടുത്തു. രാവണ സഹോദരനായ വിഭീഷണനും രാമനെ അഭയം പ്രാപിച്ചു. തുടര്‍ന്നു നടന്ന യുദ്ധത്തില്‍ രാവണനും ബന്ധുക്കളും സൈന്യവും നശിച്ചു. വിഭീഷണന്‍ രാക്ഷസ രാജാവായി. സീതയോടൊപ്പം രാമന്‍ അയോധ്യയില്‍ മടങ്ങിവന്ന് രാജ്യഭാരം ഏറ്റെടുത്തു.

രാവണ രാജധാനിയില്‍ കുറെക്കാലം കഴിച്ചുകൂട്ടിയ സീതയെക്കുറിച്ച് അപവാദം ഉണ്ടായതിനാല്‍ രാമന്‍ ഭാര്യയെ കാട്ടില്‍ പരിത്യജിച്ചു. വാല്‍മീകിയുടെ ആശ്രമത്തില്‍ വച്ച് സീത രാമപുത്രന്മാരായ ലവനെയും കുശനെയും പ്രസവിച്ചു.

വസിഷ്ഠന്‍റെ ഉപദേശമനുസരിച്ച് അതിനു ശേഷം രാമന്‍ അശ്വമേധയോഗം നടത്താന്‍ തയ്യാറായെങ്കിലും അതിന്‍റെ നിയമമനുസരിച്ച് തന്നോടൊപ്പം ആസനസ്ഥയാകാന്‍ പുതിയ പത്നിയെ സ്വീകരിക്കുന്നതിന് സന്നദ്ധനായില്ല.

വാല്മീകിയോടൊപ്പം യോഗശാലയില്‍ എത്തിയ പുത്രന്മാരെ കണ്ടെത്തിയ രാമന്‍ സീതയുടെ ചാരിത്യ്രം തെളിയിച്ച് വീണ്ടും സ്വീകരിക്കാന്‍ സന്നദ്ധനായി. എന്നാല്‍ അവിടെ ചെന്ന സീത ചാരിത്യ്രം തെളിയിച്ച ശേഷം ഭൂമിക്കുള്ളില്‍ അന്തര്‍ധാനം ചെയ്യുകയുമാണ് ചെയ്തത്.

അച്ഛന്‍റെ സത്യം പാലിക്കുന്നതിന് വേണ്ടി രാജ്യം വെടിയാനും ജനഹിതം നിറവേറ്റുന്നതിന് വേണ്ടി ഭാര്യയെ ത്യജിക്കാനും രാമന്‍ തയ്യാറായത് ധര്‍മ്മം പാലിക്കുന്നതില്‍ രാമനുള്ള നിഷ്ഠ തെളിയിക്കുന്നു. അതുപോലെ തന്നെ ആര്യധര്‍മ്മം പാലിക്കുന്നതിനു വേണ്ടി അദ്ദേഹം രാക്ഷസരെ മാത്രമല്ല വൈദിക വിധിക്കെതിരായി തപസ്സനുഷ്ഠിച്ച ഒരു ശുദ്രനെയും വധിക്കുകയുണ്ടായി.

ഇന്ത്യയിലെ ഭക്തി പ്രസ്ഥാനകാലത്ത് രാമനെ ഈശ്വരനായി ചിത്രീകരിക്കുന്ന കാവ്യങ്ങളും ഗീതങ്ങളും ധാരാളം ഉണ്ടായി. തുളസീദാസ രാമായണം, കന്പരാമായണം, എഴുത്തച്ഛന്‍റെ രാമായണം തുടങ്ങിയ പ്രാദേശിക ഭാഷകളിലെ രാമായണങ്ങളെല്ലാം ഇപ്രകാരം ഉള്ളവയാണ്.


1| 2
കൂടുതല്‍
രാമായണ പാരായണം - രണ്ടാം ദിവസം
രാമായണ പാരായണം - ഒന്നാം ദിവസം
രാമായണ മാസം
രാമായണം
ഭാരതീയതയുടെ ശക്തി
ഓച്ചിറയിലെ നിരാകാര സങ്കല്പം