പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
 
നവരാത്രിയെന്നാല്‍ സ്ത്രീ ആരാധന
കുമാരീ പൂജ

നവരാത്രിയുടെ ആദ്യ ദിവസം കുമാരീ പൂജ യാണ്. അന്നു രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ആണ് പൂജിക്കേണ്ടത് . ദാരിദ്യം ഇല്ലാതാകലും,ആയുസ്സും ധനവും ശക്തിയുമാണ് ഫലം.

രണ്ടാം ദിവസം മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ ത്രിമൂര്‍ത്തിയായി സങ്കല്‍പിച്ച് പൂജിക്കണം സന്താനലാഭവും ധര്‍മാര്‍ഥകാമ ഫലങ്ങളും സിദ്ധിക്കും.

മൂന്നം ദിവസം കലാണീ പൂജയാണ്. അന്ന് നാലു വയസ്സുകാരിയെ വേണം പൂജിക്കാന്‍. വിദ്യ വിജയം സുഖം എന്നിവ ഫലം.

നാലാം നാള്‍ രോഹിണീ പൂജ.അഞ്ചു വയസ്സുകാരിയെ പൂജിച്ചാല്‍ രോഗവിമുക്തിയാണ് ഫലം.

അഞ്ചാംനാള്‍ കാളികപൂജ ആറുവയസ്സുള്ള പെണ്‍കുട്ടിയെ പൂജിക്കണം.ശത്രുനാശമാണ് ഫലം.

ആറാം ദിവസം ചണ്ഡികപൂജ അതിന് ഏഴു വയസ്സുകാരി വേണം.ഐശ്വര്യമാണ് ഫലം.

ഏഴാം നാള്‍ ശാംഭവി പൂജ. ഏട്ടുവയസ്സുകാരിയെ പൂജിച്ചാല്‍ ജീവിത വിജയമാണ് ഫലം.

എട്ടാം നാള്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ആണ്പൂജിക്കേണ്ടത്- ദുര്‍ഗ്ഗ എന്ന പേരില്‍. പരലോകസുഖവും ശത്രുനാശവും ഫലം.

സര്‍വ്വാഭീഷ്ടസിദ്ധിക്കായാണ് ഒമ്പതാം ദിവസത്തെ പൂജ.സുഭദ്ര എന്നപേരില്‍ പത്തു വയസ്സുള്ള കന്യകയെ ആരാധിക്കണം.
1| 2
കൂടുതല്‍
എന്താണ് ഓം ?
കുടുംബ ദോഷം മാറാന്‍
സുബ്രഹ്മണ്യനെ ഭജിച്ചാല്‍ ചൊവ്വാ ദോഷ ശാന്തി