ജ്യോതിഷത്തില്‍ ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യന്‍. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം ഈ രാശികളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദശാകാലത്ത് സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം ഷഷ്ഠിവ്രതം അനുഷ്ഠിക്കല്‍, കാവടിയെടുക്കല്‍ എന്നിവ ചെയ്യുന്നതും നല്ലതാണ്.
ഒരാളുടെ ജന്മനക്ഷത്രം, ഷഷ്ഠി, പൂയം എന്നീ ദിവസങ്ങളില്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം.
ചൊവ്വാദോഷം വിവാഹത്തിനു തടസമാവുകയാണെങ്കില്‍ സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ചുവന്ന പട്ട് സമര്‍പ്പിച്ച് വഴിപാടുകള്‍ നടത്തണം. ചൊവ്വാ ദോഷമുള്ള ആള്‍ ഒറ്റയ്ക്കോ അമ്മയോടൊപ്പമോ വിധിപ്രകാരം ഷഷ്ഠിവ്രതം അനുഷ്ഠിക്കണം.
ചൊവ്വാ ദോഷം മൂലം ഉണ്ടാകുന്ന കുട്ടികള്‍ക്കുള്ള ദോഷം മാറ്റാന്‍ അമ്മമാര്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്.
വില്വം, മുല്ല, ചെമ്പകം, ചെമ്പരുത്തി, അരളി, തെച്ചി എന്നീ ആറു പുഷᅲങ്ങള്‍ കൊണ്ട് മുരുക ക്ഷേത്രങ്ങളില്‍ കുമാര സൂക്ത പുഷᅲാഞ്ജലി എന്ന വിശിഷ്ട വഴിപാട് നടത്തുന്നത് നല്ലതാണ്.
മേടം, ചിങ്ങം രാശികളില്‍ ലഗ്നമായി ജനിച്ചവരും ജാതകത്തില്‍ ചൊവ്വാ ഓജ രാശിയായ ഒന്‍പതില്‍ നില്‍ക്കുന്നവരും മുടങ്ങാതെ സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനം നടത്തണം.
കാര്‍ത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രക്കാര്‍ക്ക് ചൊവ്വദശ അശുഭകരമാണ്.
മകയിരം, ചിത്തിര, അവിട്ടം ഈ നക്ഷത്തങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക് ആയതിനാല്‍ ദശാകാല പരിഗണനയില്ലാതെ ഇക്കൂട്ടര്‍ സുബ്രഹ്മണ്യഭജനം നടത്തണം.
|