പ്രധാന താള്‍ > ആത്മീയം > മതം > ക്രിസ്ത്യന്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പെരുന്നാള്‍ വിശുദ്ധിയില്‍ വെട്ടുകാട്

vettukad church
WDWD
ക്രിസ്തുരാജന്‍റെ നഗരക്കാഴ്ചയ്ക്കായി വെട്ടുകാട് തിരുനാള്‍. തിരുവനന്തപുരത്തിന് ഏഴ്
കിലോമീറ്റര്‍ വടക്കുമാറി കടലോരഗ്രാമമായ വെട്ടുകാടിന്‍റെ പ്രാദേശിക ഉത്സവമാണ് വെട്ടുകാട് പളളിപ്പെരുന്നാള്‍.

"മാദ്രേ ദേ ദേവൂസിന്‍റെ' വിശുദ്ധ ദേവാലയത്തിന്‍റെ ക്രിസ്തു രാജത്വത്തിരുന്നാള്‍ ഈ പ്രദേശത്തിന്‍റെ തന്നെ ആഘോഷമാവുന്നു.

കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ ക്രിസ്തുമത വിശ്വാസികളെ ആകര്‍ഷിക്കുന്ന ഉത്സവമാണ് വെട്ടുകാട് പളളിത്തിരുന്നാള്‍. ഇക്കുറി നവംബര്‍ 25 ന് ആയിരുന്നു പെരുന്നാള്‍ സമാപിച്ചത്

വിശ്വാസമനുസരിച്ചു 10 നാളാണ് ക്രിസ്തുരാജത്തിരുന്നാള്‍. ദിവ്യബലിയും മറ്റുമടങ്ങുന്ന വിശേഷാല്‍ ചടങ്ങുകളും അനുഷ്ഠാനങ്ങളും കൂടാതെ അവസാന ഞായറാഴ്ച ക്രിസ്തുരാജന്‍റെ തിരുരൂപം പേറിയുളള നഗരപ്രദക്ഷിണവുമുണ്ട്.

ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ഭക്തിഘോഷയാത്രയില്‍ പങ്കെടുക്കുക.

വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വതിരുനാള്‍ ആഘോഷം 16-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഇടവക വികാരി പതാക ഉയര്‍ത്തുന്നതോടെ ആരംഭിച്ചു.

18 മുതല്‍ ദിവസവും രാവിലെ ആറിന് ദിവ്യബലിയും വൈകിട്ട് അഞ്ചിന് ജപമാലയും തുടര്‍ന്ന് സമൂഹബലിയുമുണ്ടാകും. ഏഴിന് ലിറ്റനിയും ദിവ്യകാരുണ്യ ആശിര്‍വാദവും ഏഴരയ്ക്ക് ക്രിസ്തുരാജപാദപൂജയും നടന്നു.

10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷ പരിപാടികളില്‍ വിവിധ വിഭാഗങ്ങള്‍ക്കായി വിവിധ പ്രത്യേക ദിവ്യബലിയും ക്രിസ്തുരാജ് പാദപൂജയും ഉണ്ടായിരിക്കും. 10 മുതല്‍ 14 വരെ വൈകുന്നേരം 6 മണിമുതല്‍ 9 മണിവരെ ദൈവവചന പ്രഘോഷണംഉണ്ടായിരുന്നു
കൂടുതല്‍
കന്യാമറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍
പരുമല പെരുന്നാളിന് ആയിരങ്ങള്‍
ദിവ്യ സാന്നിദ്ധ്യമായി തെരേസ്സ പള്ളി
കൂനന്‍ കുരിശുസത്യത്തിന്‍റെ ചരിത്രം
മണര്‍കാട്ടെ ദിവ്യദര്‍ശനം:ആയിരങ്ങള്‍ക്ക് നിര്‍വൃതി
എട്ടുനോമ്പ് തിരുനാള്‍