ഹജ്ജ് തീര്‍ഥാടനത്തിനായി കരുതി വച്ച പണം എല്ലാം കൊണ്ടും ഹലാലായിരിക്കണം(നല്ലതായിരിക്കണം). അനുവദനീയ മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച പരിശുദ്ധമായ ധനത്തില്‍ നിന്ന് മാത്രമേ ഹജ്ജിന്‍റെയും ഉംറയുടേയും ചെലവനായി നീക്കിവെയ്ക്കാവൂ എന്നാണ് നബി പറഞ്ഞിരിക്കുന്നത്.
‘അല്ലാഹു ഏറ്റവും പരിശുദ്ധനത്രെ, പരിശുദ്ധമായത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളു'. ത്വബ്‌റാനി (റ) അബൂഹുറൈറ (റ)വില്‍ നിന്നിപ്രകാരം വെളിപ്പെടുത്തിയിട്ടുണ്ട്‍: നബി പറഞ്ഞു: പരിശുദ്ധമായ പാഥേയവുമായി ഒരാള്‍ യാത്ര പുറപ്പെടുകയും വാഹനത്തില്‍ കയറി നിന്‍റെ വിളിക്കിതാ ഞാനുത്തരം നല്‍കിയിരിക്കുന്നു.
ഞങ്ങളുടെ നാഥാ, ഞാനിതാ വിളികേട്ടെത്തുന്നു എന്നുച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്താല്‍ ആകാശത്തു നിന്ന് മാലാഖ് വിളിച്ചു പറയും: ‘നിനക്കുത്തരം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിന്നെ ആശീര്‍വദിച്ചിരിക്കുന്നു, നിന്‍റെ പാഥേയം ഹലാല്‍! നിന്‍റെ വാഹനവും ഹലാല്‍ തന്നെ! നിന്‍റെ ഹജ്ജ് പുണ്യകര്‍മ്മവും കുറ്റമറ്റതുമത്രെ!'
|