ഹജ്ജ് ഒരു തവണ ചെയ്താല്‍ മതി. അധികം തവണ ചെയ്താല്‍ അത് സുന്നത്ത് മാത്രമാണ്'. സ്വഹീഹായ നബി വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും ജീവിതത്തിലൊരിക്കല്‍ മാത്രമേ നിര്‍ബന്ധമായി ചെയ്യേണ്ടതുള്ളു. ഒരിക്കല്‍ നബി (സ) പറയുകയുണ്ടായി, ഉംറ, അടുത്ത ഉംറ വരെ ഇടക്ക് ചെയ്തുപോയ പാപങ്ങള്‍ക്ക് പരിഹാരമാണ്.
ഇതുവരെ ഹജ്ജ് ചെയ്യാത്തവര്‍ക്ക് അതിനുള്ള സാമ്പത്തിക, ശാരീരിക കഴിവുണ്ടായാല്‍ ഉടനെ അതു നിര്‍വഹിക്കല്‍ നിര്‍ബ്ബന്ധമാണ്. ഇബ്നു അബ്ബാസ് (റ)ല്‍ നിന്നുദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇപ്രകാരമാകുന്നു.' നബി (സ) പറഞ്ഞു: കഴിയും വേഗം ഹജ്ജ് ചെയ്യുക. അവിചാരിതമായി തനിക്കെന്ത് സംഭവിക്കുമെന്ന് നിങ്ങളില്‍ ആര്‍ക്കും അറിഞ്ഞുകൂടാ’.
ജനങ്ങളില്‍ കഴിവുള്ളവര്‍ കഹ്ബ ദര്‍ശിക്കല്‍, അതായത് ഹജ്ജ് ചെയ്യണമെന്നത് അവര്‍ക്ക് അല്ലാഹുവോടുള്ള കടപ്പാടാണ്. വിശുദ്ധ ഖുര്‍ആനും, തിരുസുന്നത്തും നിര്‍ദ്ദേശിക്കുന്നവിധം, പരിപൂര്‍ണമായ രൂപത്തില്‍ അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി നിര്‍വ്വഹിച്ച ഹജജിനും, ഉംറക്കും അല്ലാഹുവിന്‍റെയടുത്ത് വളരെയധികം പുണ്യമാണുള്ളത്.
ഇതിന്‍റെ ആശയം, ഹജ്ജ് ചെയ്തവന്‍റെ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട്, പാപ രഹിതനായ ഒരു നവജാത ശിശുവിനെ പോലെ അവന്‍ ആയിത്തീരും എന്നതാണ്.
|