മണ്ണാറശ്ശാല നാഗരാജാക്ഷേത്രം പൂജാധികാരമുള്ള അവിടത്തെ ഇല്ലക്കാരുടെതാണ്.
ഇരിങ്ങാലക്കുട നിന്നും വന്നവരാണ് മണ്ണാറശാല ഇല്ലക്കാര്‍ എന്നാണ് വിശ്വാസം. ഇരിങ്ങാലക്കുട ഗ്രാമത്തിലെ ഇരിങ്ങാപ്പള്ളി മനയിലെ കാരണവന്‍മാരില്‍ ഒരാളായ വാസുദേവന്‍ നമ്പൂതിരി അനന്തനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ആവശ്യപ്പെട്ടത് അനുസരിച്ച് അനന്തന്‍ മകനായി ജനിച്ചു.
അഞ്ച് തലയുള്ള അനന്തനേയും മറ്റൊരു കുഞ്ഞിനേയുമാണ് അന്തര്‍ജ്ജനം പ്രസവിച്ചതെന്നും ചിലര്‍ കരുതുന്നു. ഈ അനന്തനാണ് മണ്ണാറശാല ഇല്ലത്തെ നിലവറയില്‍ കഴിയുന്ന മുത്തശ്ശന്‍. വളര്‍ന്നു വലുതായപ്പോള്‍ ജ്യേഷ്ഠനായ അനന്തന്‍ നിലവറയില്‍ തങ്ങുകയും അനുജന്‍ കുടുംബസ്ഥനാവുകയും ചെയ്തു.
അതില്‍ മനംനൊന്ത അമ്മ നാഗരാജാവിനോട് ദു:ഖം അറിയിച്ചു. ആണ്ടിലൊരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ പങ്കുകൊള്ളാമെന്ന് ആ മകന്‍ സമ്മതിച്ചു. കുംഭത്തിലെ ആയില്യം നിലവറയിലെ നാഗരാജാവിന്‍റെ പിറന്നാളാണ്. തുലാമാസത്തിലെ ആയില്യത്തിനും നിലവറയില്‍ പ്രത്യേകം പൂജകള്‍ നടക്കാറുണ്ട്.
കല്ലേറ്റുംകരയ്ക്കടുത്തുള്ള ഇരിങ്ങാപ്പള്ളി മനയ്ക്കലിലെ നമ്പൂതിരിമാര്‍ അവിടെ ക്രിസ്തുമതം പ്രചരിച്ചതോടെ സ്ഥലംമാറി പോന്നതാവാം എന്നാണ് നിഗമനം. അക്കാലത്ത് കേരളത്തിലെ വലിയ തറവാടുകളോട് ചേര്‍ന്നെല്ലാം സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു.
|