മഹാരാഷ്ട്ര, തെക്കന്‍ ഗുജറാത്ത്, ആന്ധ്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് പ്രധാനമായും ഷിര്‍ദ്ദി സായിബാബയുടെ ഭക്തന്‍മാര്‍.
അദ്ദേഹം ജനിച്ചത് ഷിര്‍ദ്ദിക്ക് അടുത്താണെന്നും ഹരിഭാവു ഭുസാരി എന്നായിരുന്നു പേരെന്നും ഒരുകൂട്ടര്‍ പറയുന്നു. മഹാല്‍സപതിയുടെ അനുയായിയായിരുന്ന അദ്ദേഹം പത്രി ഗ്രാമത്തില്‍ ബ്രാഹ്മണരായിരുന്ന മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നും ഒരു ഫക്കീര്‍ അദ്ദേഹത്തെ എടുത്തുവളര്‍ത്തി എന്നും കഥയുണ്ട്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിനടുത്തെ ഷിര്‍ദ്ദിയില്‍ ബാബ എത്തുന്നത് പതിനാറാമത്തെ വയസ്സിലാണ്. മൂന്ന് കൊല്ലം അവിടെ താമസിച്ച ശേഷം പെട്ടന്ന് അപ്രത്യക്ഷനാവുകയും ഒരു കൊല്ലം കഴിഞ്ഞ് 1858 ല്‍ തിരിച്ചുവരികയും ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ജന്‍മവര്‍ഷം 1838 ആണെന്ന് വിശ്വസിക്കുന്നു. ഋഷി തുല്യമായ ജീവിതമാണ് അദ്ദേഹം നയിച്ചത്.
ഒരു വേപ്പ് മരത്തിന്‍റെ ചുവട്ടില്‍ ചമ്രം പടിഞ്ഞ് ധ്യാനമഗ്നനായി അദ്ദേഹം ഇരിക്കുമായിരുന്നു. ചെറുപ്രായത്തില്‍ ഒരു ആണ്‍കുട്ടി ഇങ്ങനെ സന്യാസിയായി ജീവിക്കുന്നത് കണ്ട് ഗ്രാമവാസികള്‍ അത്ഭുതം പൂണ്ടു.
1857 ല്‍ റാണി ലക്ഷ്മീഭായിയുടെ സൈന്യത്തോടൊപ്പം സായിബാബയും ഉണ്ടായിരുന്നു എന്നുമൊരു വിശ്വാസമുണ്ട്. അഹമ്മദ് നഗറിലെ മെഹര്‍ ബാബ, സകോരിയിലെ ഉപാസ്‌നി മഹാരാജ് എന്നിവരാണ് പ്രധാന ശിഷ്യന്മാര്‍.
|