ഒരു ചെമ്പ് കലശത്തില്‍ നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്‍, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി തുടങ്ങിയവ നിറയ്ക്കുന്നു. കുടത്തിന്‍റെ വായ് മാവില നിരത്തി അതിനു മുകളിലായി നാളീകേരം പ്രതിഷ് ഠിക്കുന്നു.
നാളീകേരത്തില്‍ ദേവിയുടെ പടം വച്ച് കുടത്തിന്‍റെ മുഖം ഭംഗിയായി അലങ്കരിക്കുന്നു. പിന്നീട് വെള്ളപ്പൊങ്കാല ഉണ്ടാക്കി കര്‍പ്പൂരം ഉഴിയുന്നു. രാത്രി ആഹാരം ഉപേക്ഷിക്കുന്നു. വെള്ളിയാഴ്‌ച ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി പൂജ തുടങ്ങുന്നു.
ലക്ഷ്മി യെ വീട്ടിലേക്ക് വരവേല്‍ക്കാനായി വീട്ടിനു മുമ്പില്‍ കോലമെഴുതി പൂക്കള്‍ വിതറി കര്‍പ്പൂരം ഉഴിയുന്നു.
ലക്സ്മീ ദേവി ഈ വീട്ടിലേക്ക് ആഗതയാവൂ എന്ന് സ്വാഗതം അരുളുന്ന ഗാനാലാപം നടത്തുന്നു. അതിനു ശേഷം ഒരിലയില്‍ പച്ചരി വിതറി പൂജാമുറിയില്‍ നിന്നും കലശമെടുത്ത് ഇലയില്‍ വച്ച് അതില്‍ ഒരു മഞ്ഞച്ചരട് കെട്ടുന്നു.
|