പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > സൂക്ഷ്‌മ ജീവിതത്തിലേക്കുള്ള പാത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൂക്ഷ്‌മ ജീവിതത്തിലേക്കുള്ള പാത
PROPRO
സമ്പത്ത്‌ അല്ലാഹു നല്‌കുന്നതാണെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പണം ചെലവഴിക്കുകയും പിന്നീട്‌ അത്‌ എടുത്തു പറയുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യാത്തവരുടെ പ്രതിഫലം അവരുടെ നാഥന്‍റെ അടുത്തുണ്ട്‌ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌.

എല്ലാ സമ്പത്തും അല്ലാഹുവിന്റേതാണ്‌, അവന്‍ നല്‌കുന്ന അനുഗ്രമാണ്‌ സമ്പത്തായി ചൊരിയുന്നത്‌, അത്‌ ഉപയോഗിച്ച്‌ സ്വന്തം അധിപത്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ മുതിരുന്നത്‌ നന്നല്ല.

സമ്പത്തിന്‍റെ സൂക്ഷിപ്പുകാരന്‍ മാത്രമാകുന്നു മനുഷ്യന്‍, സ്വന്തം ഉപയോഗത്തിന്‌ ശേഷം ബാക്കി അന്യന്‌ കൊടുക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്‌.

എന്നാല്‍ ദൈവവഴിയില്‍ ചെലവഴിക്കുന്ന സമ്പത്തിനെ പറ്റി മേനി നടിക്കുന്നതും തെറ്റാണ്‌. നിസഹായരെ സഹായിച്ച ശേഷം അതിന്‍റെ പേരില്‍ അവരെ അസ്വസ്ഥപ്പെടുത്തുന്നതിനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്‌. അന്യനെ സഹായിക്കുന്നത്‌ എടുത്തു പറയുന്നത്‌ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.

അവന്‍റെ സൂക്ഷ്‌മ ജീവിതത്തിലെ വലിയ കളങ്കമായി അത്‌ മാറുന്നു. മനുഷ്യര്‍ക്ക്‌ ഇടയിലെ ഉയര്‍ച്ചയും താഴ്‌ചയും കണകാക്കപ്പെടുന്ന മാനദണ്ഡം ആണ്‌ ‘തഖ്‌വ’ അഥവാ സൂക്ഷ്‌മ ജീവിതം എന്നത്‌.

ജീവതത്തില്‍ സൂക്ഷ്‌മത പുലര്‍ത്തുന്നവരാണ്‌ ഏറ്റവും ആദരണീയര്‍. സ്വന്തം ജീവിതത്തിലേക്ക്‌ തിരിഞ്ഞു നോക്കുന്നതിനും കൂടുതല്‍ സൂക്ഷ്‌മ ബോധത്തോടെ ജീവിക്കാനുള്ള പ്രേരണ നല്‌കുന്നതുമാണ്‌ മഹത്തായ റമദാന്‍ മാസം.

മനുഷ്യന്‍റെ എല്ലാം സ്രോതസ്‌ ഒന്നാണ്‌ എന്ന സത്യം തിരിച്ചറിയുമ്പോള്‍ എതു ചെറിയവന്‍റെ ജീവിതവും വലുതായി മാറുന്നു.
കൂടുതല്‍
സഹവര്‍ത്തിത്വത്തിന്‍റെ പുണ്യം
ദാനം എന്ന പുണ്യകര്‍മ്മം
കരുണയുടെ വാതില്‍ തുറക്കുന്ന റംസാന്‍
ബുധനാഴ്ച ബദര്‍ ദിനം
ഗുരുദേവന്‍: ഭൗതികതയും ആത്മീയതയും
മഹായോഗിയും മഹാകവിയുമായ ഗുരു