മനുഷ്യരാശിയെ നേരായ വഴിയിലേക്ക് നയിക്കാന്‍ പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിച്ചതിന്‍റെ വാര്‍ഷിക നാള്‍ കൂടിയാണ് റമദാന്‍. എല്ലാ മാസങ്ങളേക്കാളും സവിശേഷതയുള്ള മാസം.
റമദാനില്‍ സത്യവിശ്വാസികള്‍ക്കായി പ്രത്യേകമായി ഒരു രാവ് കൂടി അല്ലാഹു കരുതിവച്ചിരിക്കുന്നു. അതിനെ ലൈലുത്തുല്‍ഖദ്ര് എന്നാണ് പറയുന്നത്. ആയിരം മാസങ്ങളേക്കാള്‍ മഹത്വമുള്ളതാണ് ലൈലുത്തുല്‍ഖദ്ര്.
മനുഷ്യന്‍ ചെയ്യുന്ന എല്ലാ ദുഷ്ടതകളും പാപവും പൊറുക്കാനുള്ള അവസരമാണ് റമദാനില്‍ അല്ലാഹു നല്‌കുന്നത്. നോമ്പുകാലത്തിലൂടെ ശാരീരികമായ പട്ടിണി മാത്രമല്ല ആത്മീയമായ പട്ടിണിയും മാറ്റപ്പെടുന്നു. അത്രയേറെ വിശിഷ്ടമാണ് ലൈലുത്തുല്‍ഖദ്രറിന്‍റെ പുണ്യം.
ഖുര്‍ ആനിന്‍റെ അവതാരമാസമായതിനാല്‍ തന്നെ അറിവ് നേടാനുള്ള കാലം കൂടിയായി ഈ സമയത്തെ കണക്കാക്കണം. മനുഷ്യരാശിക്ക് സന്മാര്‍ഗ ജീവിതത്തിന്‍റെ വെളിച്ചം പകരാനാണ് ഖുര്‍ആന്‍ അവതരിച്ചത്.
പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹം വര്‍ഷിക്കുമെന്ന് ഹദീസില്‍ പറയുന്നു. നാലായിരത്തിലധികം അടിസ്ഥാന അറിവുകള്‍ ഉള്‍കൊള്ളുന്നതാണ് ഖുര്‍ആന്‍. അതിലെ ഓരോ അക്ഷരവും ഉരുവിടുന്നത് പുണ്യമായി കരുതുന്നു.
ഇരുളടഞ്ഞ ഭാവിയുമായി കഴിഞ്ഞ അപരിഷ്‌കൃത സമൂഹത്തെ മാനസികമായും ആത്മീയിമായും ഉദ്ധാനം ചെയ്യുന്നതിന് ഖുര്‍ആന്‍ വഹിച്ച പങ്ക് മഹത്തരമാണ്. ഈ പുണ്യമാസത്തില്‍ ഖുര്‍ആന്‍ പാരായണത്തിലുടെ മനസിലേക്ക് വെളിച്ചം പകരാം
|