പ്രപഞ്ചസൃഷ്ടിക്ക് പിന്നില്‍ ത്രിമൂര്‍ത്തികളാണ് ഹിന്ദു സങ്കല്‍പത്തില്‍ ഉള്ളതെങ്കിലും, ആ സൃഷ്ടി കര്‍മ്മം നടത്തിയത് ബ്രഹ്മാവിന്‍റെ അനുഞ്‌ജ പ്രകാരം വിശ്വകര്‍മ്മാവ് ആണെന്നാണ് കരുതുന്നത്.
പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍ത്താവായ വിശ്വകര്‍മ്മാവിനെ സര്‍വ്വ ചരാചങ്ങളും നമിക്കേണ്ട ദിനമാണ് ഋഷിപഞ്ചമി. മൂലസ്‌തംഭ പുരാണം പറയുന്നത് ശൂന്യതയില്‍ നിന്നും വിശ്വത്തെ സൃഷ്ടിച്ചത് വിശ്വകര്‍മ്മാവാണെന്നാണ്.
ഋഷിപഞ്ചമി ദിനത്തില്‍ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരും സുര്യചന്ദ്രാദി ഗ്രഹങ്ങളും ദേവഗണങ്ങളും വിശ്വകര്‍മ്മാവിനെ സ്തുക്കുന്നു.
ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരുടെ ശക്തിസ്രോതസായി പ്രവര്‍ത്തിക്കുന്ന ശക്തിയും വിശ്വകര്‍മ്മാവാണ്. അഞ്ച് ശിരസും പത്തുകൈയ്യും കരങ്ങളില്‍ ശംഖ്,ചക്രം, ത്രിശൂലം, ഡമരു, വേദം,വീണ, വില്ല്, വിഷസര്‍പ്പം, അക്ഷരമാല, പത്മം എന്നിവയെ ധരിച്ചുകൊണ്ടുള്ള രൂപമായാണ് വിശ്വകര്‍മ്മാവിനെ സങ്കല്‍പിച്ചിരിക്കുന്നത്.
സര്‍വ്വജ്ഞാനഭാവമായ അരയന്നമാണ് വാഹനം. വാസ്തുദോഷ പരിഹാരത്തിനും ശത്രുദോഷ നിവാരണത്തിനും കുടുംബ ഐക്യത്തിനും സന്താന സൗഭാഗ്യത്തിനും മംഗല്യദോഷ പരിഹാരത്തിനും സമ്പല്‍സമൃദ്ധിക്കും വിശ്വകര്‍മ്മാവിനെ സ്തുതിക്കുന്നത് നല്ല ഫലം നല്‍കും എന്ന് കരുതുന്നു.
|