പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > ഒരു വര്‍ഷത്തെ പുണ്യത്തിന്‌ ഒരു മാസം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒരു വര്‍ഷത്തെ പുണ്യത്തിന്‌ ഒരു മാസം
PROPRO
നരകകവാടങ്ങള്‍ അടയുകയും സ്വര്‍ഗ്ഗവാതില്‍ തുറക്കുകയും ചെയ്യുന്ന മാസമാണ്‌ റമദാന്‍ എന്ന്‌ സത്യവിശ്വാസികള്‍ കരുതുന്നു. അതുകൊണ്ട്‌ തന്നെ ഈ മാസത്തിന്‍റെ മുഴുവന്‍ വിശുദ്ധിയും നേടി എടുക്കാനാണ്‌ വിശ്വാസി ശ്രമിക്കേണ്ടത്‌.

ഒരു വര്‍ഷത്തേക്ക്‌ വേണ്ട ആത്മീയ ഊര്‍ജ്ജം നേടി എടുക്കാനുള്ള സമയം. “എല്ലാ സ്‌തുതിയും സമസ്‌ത ലോകത്തിന്‍റേയും പരിപാലകനും മഹാ കാരുണികനും പ്രതിഫലം നല്‌കുന്ന ദിവസത്തിന്‍റെ ഉടമയും ആയ അല്ലാഹുവിനാകുന്നു” എന്നാണ്‌ ഓരോ വിശ്വാസിയും ദിവസവും പ്രാര്‍ത്ഥിക്കുന്നത്‌.

ജീവിതത്തിന്‍റെ അധിപന്‍ അല്ലാഹുവാണെന്ന സത്യം സമ്മതിച്ചും സ്വന്തം ദൗര്‍ബല്യങ്ങള്‍ ഏറ്റുപറഞ്ഞും വിശ്വാസി തേടുന്നത്‌ വകതിരുവിനുള്ള ശക്തിമാത്രമാണ്‌. റമദാന്‍ മാസത്തിലൂടെ നേടുന്ന ചൈതന്യം വര്‍ഷം മുഴുവന്‍ നിലനിര്‍ത്തണം.

റമദാന്‍ മാസത്തില്‍ ‌മാത്രം നല്ല ജീവിതം നയിക്കുകയും പിന്നീട്‌ എല്ലാ തിന്മകളേയും വാരി പുണരുന്നതും ന്യായീകരിക്കപ്പെടുന്നതല്ല. സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെടാനുള്ള ഒരു വഴിയാണ്‌ റമദാനില്‍ തുറക്കുന്നത്‌.

റമദാന്‍ മാസത്തിലൂടെ നേടിയ ശാരീരിക-മാനസിക പുണ്യം വരും ദിവസങ്ങളെ അതുപൊലെ നേരിടാനുള്ള സഹായക ശക്തിയായി മാറണം. വര്‍ഷം മുഴുവന്‍ ധാര്‍മ്മികമായി ഉത്തരവാദിത്വമുള്ളവരായിരിക്കാന്‍ അത്‌ സഹായിക്കണം.

വിശപ്പിന്‍റെ വില എന്താണെന്ന്‌ കഠിനമായ പരീക്ഷണത്തിലൂടെ സത്യവിശ്വാസി സ്വയം മനസിലാക്കുന്നു. അഗതികള്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും തുണയാകാന്‍ റമദാന്‍ പഠിപ്പിക്കുന്നു.

അരാധനയാല്‍ നന്മനേടി മരണാനന്തര ജീവിതത്തില്‍ വിളവ്‌ കൊയ്യാനും പവിത്രമായ മാസം സത്യവിശ്വാസി ഉപയോഗപ്പെടുത്തണം.
കൂടുതല്‍
നോമ്പും പെരുന്നാളും
സ്വയം വിലയിരുത്തുന്ന വ്രതശുദ്ധി
ആത്മപരീക്ഷണത്തിന്‍റെ റമദാന്‍
റമളാന്‍ മാസത്തിന്‍റെ മഹത്വവും പ്രസക്തിയും
ഇസ്ലാമെന്നാല്‍ ഏകദൈവ വിശ്വാസി
ഉപവാസമെന്നാല്‍ ഇന്ദ്രിയ സമന്വയം