ഒരിക്കല്‍ മുഹമ്മദ് നബിയോട് ഭാര്യ ആഇശാബീവി ചോദിച്ചു ‘നബിയേ എന്താണ് റമളാന്‍ എന്ന നാമകരണത്തിനു പിന്നിലെ താത്പര്യം?
ഇതിനു ഉത്തരമായി നബി പറഞ്ഞത് റമള്‍വാന്‍മാസത്തില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു എന്നതുതന്നെ.
നോമ്പുകാരനെ വിരുന്നു വിളിക്കല്‍(നോമ്പു തുറപ്പിക്കാന്‍ വിളിക്കല്‍) ഏറ്റവും മഹത്വമുള്ള കാര്യമാണ്. ഒരിക്കല്‍ നബി പറഞ്ഞു, നോമ്പുകാരന്‍റെ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാല്‍ അത് കഴിച്ചു കഴിയുന്നത് വരെ മാലാഖകള്‍ നോമ്പുകാരന് ഭക്ഷണം നല്‍കിയവന് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കും എന്ന്.
നബിയുടെ ഈ വചനം ഉള്‍ക്കൊണ്ടാണ് പലയിടങ്ങളിലും വീടുകളിലും നോമ്പുകാരനെ വിരുന്നിന്, അല്ലെങ്കില്‍ നോമ്പ് തുറക്കാന്‍ വിളിക്കുന്നത്.
|