പുരാതനകാലം മുതല്‍ നിലനിന്ന ഉച്ചനീചത്വങ്ങളെ തിരിച്ചറിയാന്‍ പേരുകളുടെ ചരിത്രം പരിശോധിച്ചാല്‍ മതി. പാവപ്പെട്ടവനും അധകൃതനും നീച നാമധാരികളായിരുന്നു. ഉന്നതര്‍ക്ക് ദേവനാമങ്ങളും സ്ഥാനമഹിമയും ലഭിച്ചു.
പേരില്‍ തന്നെ കുലമഹിമയും ജാതിയും കുടുംബവും എല്ലാം ബോധ്യപ്പെടുത്തുന്നവയായിരുന്നു പഴയ പേരിടീല്‍ രീതി. ഒരുവന്‍റെ കുലം, പ്രതാപം, ജന്മനക്ഷത്രം, തുടങ്ങിയവയെല്ലാം വെളിപ്പെടുത്തുന്നതായിരുന്നു പണ്ടെത്തെ പേരുകള്‍, പേരില്‍ തന്നെ സമുദായത്തെ തിരിച്ചറിയണമെന്ന രീതിയും അന്നുണ്ടായിരുന്നു.
പുരാതന ജാതി വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ ഈ പേരുകള്‍ പരിഷ്‌കരിച്ചുകൊണ്ടാണ് വിപ്ലവത്തിന് തുടക്കം കുറിച്ചത്.
ഇപ്പോള്‍ ജാതിയും മതവും ധ്വനിക്കാത്ത പേരുകള്‍ക്കാണ് ആവശ്യക്കാരേറെ. എന്നാല്‍ ഇതിന്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു തരം പേരിടീല്‍ രീതിയും ഭാരതത്തില്‍ ഉണ്ടായിരുന്നു
ജ്യോതിശാസ്ത്രപരമായ പേരിടീല്‍. നക്ഷത്രം, ഗ്രഹസ്ഥിതി എന്നിവ പരിഗണിച്ചാണ് ജ്യോതിശാസ്ത്രപ്രകാരം പേരിടീല്‍ നടത്താറുള്ളത്. ഗ്രഹനിലപ്രകാരമുളള മന്ത്രശബ്ദങ്ങള്‍ ഉള്‍കൊള്ളുന്ന പേര് നല്‍കിയാല്‍, കുഞ്ഞിന്‍റെ ഭാഗ്യം വര്‍ദ്ധിക്കുകയും ദോഷങ്ങള്‍ കുറയുകയും ചെയ്യുമെന്നാണ് വിശ്വാസം.
പേരില്‍ അടങ്ങിയിരിക്കുന്ന മന്ത്രശബ്ദങ്ങള്‍ ഉച്ചാരണ മാത്രയില്‍ രക്ഷാകവചമായി മാറുമെന്നാണ് കരുതപ്പെടുന്നത്. അനുയോജ്യമായ മന്ത്രശബ്ദങ്ങള്‍ അടങ്ങിയ വാക്കുകള്‍ കുട്ടിയുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുമെന്നും വിശ്വസിക്കുന്നു.
|