നിമിത്തങ്ങളില്‍ വിശ്വസിച്ചിരുന്നവരാണ് പുരാതന ഭാരതീയര്‍. ശാസ്‌ത്രീയമായ എന്തെങ്കിലും ന്യായം പ്രാചീനമായി പിന്തുടര്‍ന്നു വരുന്ന നിമിത്ത ശാസ്‌ത്രത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.
വിശ്വാസം പിടിച്ചു നിര്‍ത്താന്‍ പുരാതന മനുഷ്യരെ സഹായിച്ചിരുന്നത് നിമിത്തങ്ങളിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു. ഓരോ ഘട്ടത്തിലേയും നിമിത്തങ്ങളെ കുറിച്ച് സജീവമായി തന്നെ പുരാതന ഇന്ത്യക്കാര്‍ ചിന്തിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് നിമിത്ത ശാസ്ത്രം.
ഒരു സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ തേടാനുള്ള ഒരു ഉപാധി എന്ന നിലയിലാണ് നിമിത്തത്തെ ആചാര്യന്മാര്‍ കണക്കാക്കുന്നത്.
യാത്രപുറപ്പെടും മുമ്പ് നായ് ഓടി എത്തി കാല്‍ മണപ്പിക്കുന്നു എങ്കില്‍ യാത്ര മാറ്റിവയ്ക്കണം എന്നാണ് നിമിത്തശാസ്ത്രം പറയുന്നത്. മഴപെയ്യുമോ എന്നറിയാല്‍ നായക്കള്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നിന്ന് കുരയ്ക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതിയെന്നാണ് നിമിത്ത ശാസ്ത്രം പ റയുന്നത്.
വളര്‍ത്തുപട്ടി ക്ഷീണിതനായി ഭക്ഷണം കഴിക്കാതെ ഒരു കണ്ണില്‍ കണ്ണീരുമായി കാണപ്പെടുന്നെങ്കില്‍ വീട്ടില്‍ ആപത്ത് വരാനിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.
കന്നുകിടാങ്ങളുമായും മറ്റ് മൃഗങ്ങളുമായും വളര്‍ത്ത്പട്ടി ഓടികളിക്കുന്നത് വീട്ടിലെ സമൃദ്ധിയുടെയും സന്തോഷത്തിന്റേയും സൂചനയാണ്. ഉച്ചനേരങ്ങളില്‍ നായ്ക്കള്‍ സൂര്യനെനോക്കി മോങ്ങുകയാണെങ്കില്‍ അഗ്നിഭയവും മൃത്യുഭയവും ആണ് വിവക്ഷിച്ചിരിക്കുന്നത്.
|