സൂര്യന്‍ സ്വക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന മാസമാണ് ചിങ്ങം. ജ്യോതിഷപ്രകാരം ചിങ്ങത്തില്‍ വിഷ്ണു പൂജയ്ക്ക് പ്രാധാന്യമുണ്ട്.
മഹാവിഷ്ണുവിന്‍റെ മൂന്ന് അവതാരങ്ങള്‍ ചിങ്ങത്തിലാണ്. സത്യ യുഗത്തില്‍ മഹാവിഷ്ണു തിരുവോണം നക്ഷത്രത്തില്‍ വാമന മൂര്‍ത്തിയായും, ത്രേതായുഗത്തില്‍ അഷ്ടമിതിഥിയും രോഹിണി നക്ഷത്രവും ചേര്‍ന്ന നാളില്‍ ശ്രീകൃഷ്ണനായും അവതരിച്ചു.
ഇനി കലിയുഗത്തില്‍ മഹാവിഷ്ണു കല്‍ക്കിയായി അവതരിക്കുന്നതും ചിങ്ങത്തിലായിരിക്കും. കര്‍ക്കിടകം രാമായണമാസമായതു പോലെ ചിങ്ങം കൃഷ്ണഗാഥാമാസമായി ആചരിക്കണമെന്ന് ചില പണ്ഡിതര്‍ പറയുന്നു. മുമ്പൊക്കെ പൂര്‍വ്വികര്‍ ദേഹശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി വച്ച് കൃഷ്ണഗാഥ വായിക്കുമായിരുന്നുവത്രെ.വൈഷ്ണവ ചൈതന്യം വര്ദ്ധിക്കാന്‍ ഇതു സഹായകമാവും.
|