പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പിആര്‍ ഡി എസ് ഭരണക്രമം
പി എസ് അഭയന്‍

വളരെയധികം കെട്ടുറപ്പായ രീതിയിലാണ്പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ - പി ആര്‍ ഡി എസ്- പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആത്മീയമായും ഭരണപരമായും രണ്ടായി തിരിച്ചിരിക്കുന്നു.

പ്രാര്‍ത്ഥനകള്‍ ആരാധനകള്‍ തുടങ്ങിയ സംഘടിപ്പിക്കാനുള്ള ചുമതല ഗുരുകുല സമിതി എന്ന പുരോഹിത വൃന്തത്തിനാണ്. ഭരണം നടത്താന്‍ ജനറല്‍ കൌണ്‍സില്‍ എന്ന മറ്റൊരു സമിതിയും. സങ്കേത ഭൂമിയിലെ പ്രാര്‍ത്ഥനയും ആരാ‍ധനയും നടത്തുന്നതിന് ഉന്നത പുരോഹിത വൃത്തത്തിലെ മുഖ്യആളെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ശാഖയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഉപദേഷ്ടാവായി(ശാഖയുടെ പുരോഹിതന്‍)ലൂടെയും നടക്കുന്നു. ശാഖയില്‍ സേവനം അനുഷ്ടിച്ച് പടിപടിയായി ഒരു ഉപദേഷ്ടാവിന് പുരോഹിതകൂട്ടത്തില്‍ എത്താം. ഇവര്‍ക്ക് പുറമെ സങ്കേത ഭൂമിയും ആരാധനാലയങ്ങളും പരിപാലിക്കാന്‍ പ്രത്യേക പൂജാരിമാരുണ്ട്. അവരാണ് ആരാധനാ മുറിയില്‍ പ്രവേശിക്കുന്നത്.

പ്രസിഡന്‍ഡാണ് സഭയുടെപരമാധികാരി. ഇതിനു കീഴില്‍ വൈസ് പ്രസിഡന്‍ഡ്, ജനരല്‍ സെക്രട്ടറിമാര്‍, ജോയന്‍ര സെക്രട്ടറി ട്രഷറര്‍ എന്നിവര്‍ അടങ്ങുന്ന ഒരു ജനറല്‍ കൌണ്‍സില്‍ വരുന്നു. ശാ‍ഖയില്‍ നിന്നും പ്രത്യേകമായി തെരഞ്ഞെടുത്തുവിടുന്ന പ്രതിനിധികളാണ് കേന്ദ്രത്തിലെ അധികാരികളെ തെരഞ്ഞെടുക്കുന്നത്. ഈ ജനറല്‍ കൌണ്‍സിലിനെ തെരഞ്ഞെടുക്കുന്നത് ശാഖയില്‍ നിന്നും അയയ്‌ക്കുന്ന പ്രത്യേക പ്രതിനിധികളാണ്.

യുവജനസംഘവും മഹിളാ സമാജവും ഈ കീഴ്വഴക്കങ്ങള്‍ പിന്തുടരുന്നു. ഇതു തന്നെയാണ് ശാഖയുടെ ഭരണക്രമവും.135 ശാഖകളില്‍ പ്രത്യേകം ഭരണം നടത്താന്‍ ഒരു സമിതിയുണ്ട്. ഇവരെ നയിക്കുന്നത് ഉപദേഷ്‌ടാവാണ്. അവര്‍ക്കു കീഴില്‍ സെക്രട്ടറി ശാഖാ കമ്മറ്റി ,യുവജനസംഘം, മഹിളാസമാജം അങ്ങനെ ജാനാധിപത്യ മര്യാദകള്‍ പാലിച്ച് പോകുന്നു.

വിശ്വാസികള്‍ നല്‍കുന്ന പിരിവുകള്‍, നേര്‍ച്ച കാഴ്ചകള്‍ എന്നിവയാണ് പി ആര്‍ ഡി എസ്സിന്‍റെ സാമ്പത്തിക സ്രോതസ്സ്. സഭയ്‌ക്ക് പുറത്തു നിന്നും മറ്റാരുടെയും സാമ്പത്തിക സഹായം പി ആര്‍ ഡി എസ് ആഗ്രഹിക്കുന്നില്ല. ‘നിന്‍റെ നുള്ളരിയും ചില്ലിക്കാശും കൊണ്ട് സഭ വളര്‍ത്തുക’ എന്ന ഉപദേശം ഇന്നും പി ആര്‍ ഡി എസ് പിന്തുടരുന്നു.

ശാഖയും സഭയും നടത്തുന്ന പ്രത്യേക പരിപാടികളിലെല്ലാം വിശ്വാസികല്‍ പിരിവുകള്‍ നല്‍കുന്നു. പി ആര്‍ ഡി എസ്സുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ആരാധനാലയങ്ങളും അവയുടെ വികസന പ്രവര്‍ത്തനങ്ങളുമെല്ലാം വിശ്വാസികളുടെ മാത്രം സാമ്പത്തിക പിന്തുണയില്‍ നിന്നുണ്ടായതാണ്. ഇത് എല്ലാം ഗുരുദേവന്‍റെ ഉപദേശത്തിനു കീഴിലും.
കൂടുതല്‍
പ്രത്യക്ഷ രക്ഷാ ദൈവസഭ ഃവിശ്വാസ രീതികള്‍
കുടിയിറങ്ങുന്ന മുടിപ്പുരകള്‍
വിശ്വാസികള്‍ കാതോര്‍ക്കുന്ന മരാമണ്‍
ചക്കുളത്തമ്മയുടെ മൂല ചരിത്രം
സത്യസായിബാബ ആത്മീയതയുടെ ദിവ്യ ജ്യോതിസ്
സത്യസായി എന്ന സാന്ത്വനം