പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സത്യസായിബാബ ആത്മീയതയുടെ ദിവ്യ ജ്യോതിസ്
saibaba
WDWD
1872 നടുത്ത് എപ്പോഴോ ഷിര്‍ദിയിലെത്തിയ സായിബാബ 1918ല്‍ സമാധിയാകും മുന്‍പ് ഭക്തരോട് വെളിപ്പെടുത്തി. എട്ടു വര്‍ഷത്തിനു ശേഷം മദ്രാസ് പ്രവിശ്യയില്‍ ഞാന്‍ പുനര്‍ജനിക്കും..

1926ല്‍ ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി ഗ്രാമത്തില്‍ ഈശ്വരമ്മ എന്ന വീട്ടമ്മ ആകാശത്തു നിന്ന് ഒരു തീഗോളം പറന്നു വന്ന് തന്‍റെ ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ചതായി പറഞ്ഞു. അതേ വര്‍ഷം നവംബര്‍ 23ന് ഈശ്വരമ്മ സത്യസായിബാബയ്ക്ക് ജന്മം കൊടുത്തു.

കൂടുതല്‍ ശക്തമായ ഒരു അവതാരം ഭൂമിയില്‍ ജന്മമെടുത്തതായും കുറെ വര്‍ഷങ്ങളായി പരം പൊരുളിന്‍റെ മനുഷ്യാവതാരത്തിനായി താന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും പോണ്ടിച്ചേരിയില്‍ ശ്രീ അരവിന്ദന്‍ പ്രഖ്യപിച്ചു.

സത്യസായിബാബയുടെ (സത്യനാരായണ എന്ന് വീട്ടുകാര്‍ ഇട്ട പേര്) ജനനത്തോടെ ഗൃഹോപകരണങ്ങള്‍ക്ക് സ്വയം സ്ഥാനചലനം വരാനും സംഗീതോപകരണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കാനും തുടങ്ങി.

കുടുംബാംഗങ്ങള്‍ സസ്യാഹാരികളല്ലാഞ്ഞിട്ടും സത്യനാരായണ ചെറുപ്പത്തില്‍ തന്നെ മാംസ ഭക്ഷണം ഉപേക്ഷിച്ചു.

സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ അന്തരീക്ഷത്തില്‍ നിന്ന് മധുരവും പെന്‍സിലും പുസ്തകങ്ങളും മറ്റും സൃഷ്ടിച്ച് കൂട്ടുകാര്‍ക്ക് നല്‍കിയിരുന്നു. 1940ല്‍ 13 വയസുള്ളപ്പോള്‍ 12 മണിക്കൂര്‍ അബോധാവസ്ഥയില്‍ കിടന്നശേഷം ഉണര്‍ന്ന സത്യനാരായണ അസാധാരണമായി പെരുമാറി തുടങ്ങി. പെട്ടെന്ന് പാട്ടുപാടുകയും കേട്ടിട്ടില്ലാത്ത പദ്യങ്ങള്‍ ചൊല്ലുകയും ചെയ്തു.

അതേവര്‍ഷം മെയ് 23 ന് സത്യ ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം നടത്തി. ""ഞാന്‍ ഭരദ്വജ ഗോത്രത്തില്‍പ്പെട്ട സായിബാബയാണ്.

നിങ്ങളെ അപകടങ്ങളില്‍ നിന്നു രക്ഷിയ്ക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിങ്ങളുടെ വീടുകള്‍ വൃത്തിയും ശുദ്ധിയുമുള്ളതായി സൂക്ഷിയ്ക്കുക.'' ഇതു തെളിയിക്കാന്‍ വേണ്ടി അദ്ദേഹം അന്തരീക്ഷത്തില്‍ നിന്ന് പുᅲങ്ങളും ഫലങ്ങളും വിഭൂതിയും നിര്‍മ്മിച്ചു കാണിച്ചു.

""ഞാന്‍ സത്യയല്ല, സായ്യാണ്. എന്നെ ഭക്തര്‍ വിളിക്കുന്നു, എനിക്ക് ജോലിയുണ്ട്'' എന്ന് വീട്ടുകാരോട് പറഞ്ഞ് സായിബാബ വീടുവിട്ടു.

താന്‍ 96 വയസുവരെ (2022 എ.ഡി) ജീവിക്കുമെന്നും അടുത്ത വര്‍ഷം കര്‍ണാടകയില്‍ പ്രേം സായിയായി പനര്‍ജനിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. അന്നു മുതല്‍ ബാലസായിയെ കാണാന്‍ ഭക്തര്‍ പ്രവഹിച്ചു തുടങ്ങി.

1944ല്‍ "പുരാതന മന്ദിരം' എന്ന് ബാബ വിളിക്കുന്ന ക്ഷേത്രത്തിന് അസ്ഥിവാരം കുഴിക്കുമ്പോള്‍ ഒട്ടേറെ ശിവലിംഗപീഠങ്ങള്‍ കണ്ടെടുത്തു. ശിവലിംഗങ്ങള്‍ തന്‍റെ വയറ്റിലാണ്. സ്വാമി അന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ശിവരാത്രിതോറും വായില്‍ നിന്ന് ശിവലിംഗങ്ങള്‍ പുറത്തെടുക്കാനും തുടങ്ങി.

അന്തരീക്ഷത്തില്‍ നിന്ന് എന്തും സൃഷ്ടിക്കുന്ന സ്വാമി ഏറ്റവുമധികം നല്‍കുന്നത് വിഭൂതിയാണ്. കിലോമീറ്ററുകള്‍ക്കകലെ ബാബയുടെ ചില്ലിട്ട ചിത്രങ്ങള്‍ പോലും വിഭൂതി സൃഷ്ടിയ്ക്കുന്നു.

ആത്മശക്തിയുടെ പ്രദര്‍ശനം ആത്മജ്ഞാനവുമാണ് സ്വാമി തന്‍റെ അത്ഭുത പ്രവൃത്തികളിലൂടെ നല്‍കുന്നത്.

ശ്രീ സത്യസായി ബാബയുടെ ജന്മദിനം.

ലോകപ്രശസ്തനായ ആദ്ധ്യാത്മികാചാര്യനാണ് ശ്രീ സത്യസായി ബാബ. ശ്രീ ശിര്‍ദ്ദിസായി ബാബയുടെ അവതാരമായി അനുയായികള്‍ അദ്ദേഹത്തെ ആരാധിക്കുന്നു. ലോകമെമ്പാടും ഭക്തന്‍മാരുള്ള ശ്രസത്യസായിബാബ 23-11-1926 -ല്‍ ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി ഗ്രാമത്തില്‍ ജനിച്ചു. എട്ടാമത്തെ വയസ്സില്‍ താന്‍ "ശിര്‍ദ്ദിബാബയുടെ അവതാരമാണെന്ന്' സ്വയം പ്രഖ്യാപിച്ച് സായിബാബ അനേകം അത്ഭുതലീലകള്‍ കാണിച്ചു തുടങ്ങി.

പുട്ടപര്‍ത്തിയിലെ പ്രാശാന്തിനിലയമാണ് ഇദ്ദേഹത്തിന്‍െറ ആശ്രമം. സത്യസംഘടനയ്ക്ക് വിവിധ രാഷ്ട്രങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. പുട്ടപര്‍ത്തി, അനന്തപ്പൂര്‍, വൈറ്റ്ഫീല്‍ഡ് എന്നീ മൂന്ന് കേന്ദ്രങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന സത്യസായി ഉന്നത പഠന കേന്ദ്രത്തിന്‍െറ ചാന്‍സലര്‍ കൂടിയാണ് ശ്രീ സത്യസായി ബാബ.

കൂടാതെ ഏറ്റവും ആധുനികമായ വൈദ്യസഹായം ലഭിക്കുന്ന ശ്രീ സത്യസായി മെഡിക്കല്‍ ട്രസ്റ്റും അദ്ദേഹത്തിന്‍െറ മേല്‍നോട്ടത്തിലാണ്.ഈ രണ്ട് കേന്ദ്രങ്ങളും സൗജന്യ സേവനം നടത്തുന്നു.ലക്ഷക്കണക്കിന് ആളുകള്‍ ശ്രീ സത്യസായി ബാബയെ അവതാരമായും, ഗുരുവായും , ഈശ്വരനായും ആരാധിക്കുന്നു.
കൂടുതല്‍
സത്യസായി എന്ന സാന്ത്വനം
ഐശ്വര്യത്തിനും രോഗശാന്തിക്കും നാഗാരാധന
ബ്രഹ്മാഘട്ട് എന്ന ബൈത്തൂര്‍
മണ്ണാറിയ ശാല - മണ്ണാറശ്ശാല
വിശ്വകര്‍മ്മ പൂജ
സ്വയം ഭൂവായ വിശ്വകര്‍മ്മാവ്