പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിശ്വകര്‍മ്മ പൂജ

വിശ്വകര്‍മ്മ പൂ

ഹിന്ദുക്കള്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17ന് വിശ്വകര്‍മ്മ പൂജ നടത്തുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും, കൈത്തൊഴിലില്‍ ഉന്നതി ലഭിക്കാനുമുള്ള പ്രാര്‍ത്ഥനാ സമയമാണിത്. പലപ്പോഴും ഈ ആഘോഷവും ദീപാവലിയുടെ തിമര്‍പ്പിലാണ് അവസാനിക്കുക.

സാധാരണയായി ഫാക്ടറികള്‍ക്കുള്ളിലും കടകളിലും പണിപ്പുരയിലും വിശ്വകര്‍മ്മ പൂജ നടത്താറുണ്ട്.

വിശ്വകര്‍മ്മാവിന്‍റെ അത്ഭുത സൃഷ്ടികള്‍

വിശ്വകര്‍മ്മാവിന്‍റെ അത്ഭുത സൃഷ്ടികളുടെ കഥകള്‍ നിറഞ്ഞതാണ് ഹിന്ദു പുരാണങ്ങള്‍. നാല് യുഗങ്ങളിലും സൃഷ്ടി കര്‍മ്മത്തിലേര്‍പ്പെട്ടയാളാണ് വിശ്വകര്‍മ്മ ദേവന്‍.

വിശ്വകര്‍മ്മാവ് ദ്വാപരയുഗത്തില്‍ ദേവന്മാരുടെയും അര്‍ദ്ധ ദൈവങ്ങളുടെയും ആസ്ഥാനമായ സ്വര്‍ഗ്ഗലോകം നിര്‍മ്മിച്ചു. ത്രേതായുഗത്തില്‍ സുവര്‍ണ ലങ്കയുടെ നിര്‍മ്മാണം നടത്തി. ദ്വാപരയുഗത്തില്‍ ദ്വാരകയും കലിയുഗത്തില്‍ ഇന്ദ്രപ്രസ്ഥവും ഹസ്തിനപുരവും നിര്‍മ്മിച്ചു.

സുവര്‍ണലങ്ക

രാമായണത്തില്‍ സുവര്‍ണ ലങ്കയെക്കുറിച്ച് പരാമര്‍ശമുണ്ട്. അസുര രാജാവായ രാവണന്‍റെ രാജ്യമായിരുന്നു സുവര്‍ണ്ണ ലങ്ക. ഇവിടെയാണ് ശ്രീരാമ പത്നി സീതയെ രാവണന്‍ തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ചിരുന്നത്.

സുവര്‍ണ്ണ ലങ്കയെക്കുറിച്ച് മറ്റൊരു കഥ കൂടിയുണ്ട്. ശിവപാര്‍വ്വതി കല്യാണത്തിന് ശേഷം ശിവന്‍ ദേവശില്പി വിശ്വകര്‍മ്മാവിനോട് ആവശ്യപ്പെട്ടതനുസരിച്ച് നിര്‍മ്മിച്ചതാണ് സ്വര്‍ണം കൊണ്ടുള്ള കൊട്ടാരം, സുവര്‍ണ്ണ ലങ്ക. ഇത് പിന്നീട് രാവണന് വരദാനമായി മഹേശ്വരന്‍ നല്‍കിയതാണെന്നും പറയപ്പെടുന്നു.

ദ്വാരക

വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചിട്ടുള്ള അത്ഭുത നഗരങ്ങളിലൊന്നാണ് ദ്വാരക. ഭഗവാന്‍ കൃഷ്ണന്‍ മഹാഭാരത യുദ്ധ സമയത്ത് ഇവിടെയാണ് വസിച്ചതെന്ന് കരുതുന്നു. ദ്വാരക ഇന്നും ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്.

ഹസ്തിനപുരം

വിശ്വകര്‍മ്മാവ് കലിയുഗത്തില്‍ സൃഷ്ടിച്ച നഗരമാണ് ഹസ്തിനപുരം. കൗരവരുടെയും പാണ്ഡവരുടെയും തലസ്ഥാന നഗരമായിരുന്നു ഇത്. മഹാഭാരത യുദ്ധത്തിന് ശേഷം യുധീഷ്ഠരന്‍ ഹസ്തിനപുരത്തെ മഹാരാജാവി.

ഇന്ദ്രപ്രസ്ഥം

മഹാരാജാവ് ധൃതരാഷ്ട്രരുടെ ആജ്ഞ പ്രകാരം പാണ്ഡവര്‍ കാനന നിബിഢമായ ഖാണ്ഡവ പ്രസ്ഥത്തില്‍ താമസിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ഭഗവാന്‍ കൃഷ്ണന്‍ ദേവശില്പി വിശ്വകര്‍മ്മാവിനെ ക്ഷണിച്ചു വരുത്തി അതി മനോഹരമായ പുതിയൊരു നഗരം സൃഷ്ടിച്ചു. അതിന് ഇന്ദ്രപ്രസ്ഥമെന്ന പേരും നല്‍കി.

ഇന്ദ്രപ്രസ്ഥം വിസ്മയം നിറഞ്ഞ സൃഷ്ടിയാണെന്ന് മഹാഭാരതം സാക്ഷ്യപ്പെടുത്തുന്നു. കൊട്ടാരത്തിനുളലില്‍ പൂന്തോപ്പുകളും ആന്പല്‍ പൊയ്കകളും അതിമനോഹരങ്ങളായിരുന്നു. കൊട്ടാരത്തിന്‍റെ തറയില്‍ പാകിയ കല്ലുകള്‍ക്ക് വെള്ളത്തിനെക്കാള്‍ തിളക്കമുണ്ടായിരുന്നുവെന്ന് പുരാണം പറയുന്നു.

പുതിയ നഗരി കാണാന്‍ പാണ്ഡവര്‍ കൗരവരെ ക്ഷണിച്ചു. പക്ഷേ ഇത് ധര്‍മ്മയുദ്ധത്തിന്‍റെ പാതയിലേയ്ക്കുള്ള വഴിത്തിരിവാണെന്ന് നഗരസ്രഷ്ടാവായ വിശ്വകര്‍മ്മാവ് കരുതിക്കാണില്ല.

ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനന്‍ തറയേത് ജലമേത് എന്ന് തിരിച്ചറിയാതെ കുഴങ്ങി. ഇതു കണ്ട് പാണ്ഡവപത്നി പൊട്ടിച്ചിരിച്ചു. ദുര്യാധനന്‍ ഇത് വളരെ വലിയ അപരാധമായി കരുതുകയും മഹാഭാരത യുദ്ധം വരെ സംഭവം ചെന്നെത്തുകയും ചെയ്തു.
കൂടുതല്‍
സ്വയം ഭൂവായ വിശ്വകര്‍മ്മാവ്
പുസ്തകങ്ങളിലൂടെ
ഭൂമിശാസ്ത്രപരമായ തെളിവുകള്‍
തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്
കലിയുഗം തുടങ്ങിയത് എന്ന്?
ജന്മാഷ്ടമിയും അഷ്ടമിരോഹിണിയും