ഭാഗം 5
യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരുടെ സുവിശേഷങ്ങള്‍ മാത്രമാണ് ക്രൈസ്തവസഭ അംഗീകരിച്ചിട്ടുള്ളൂ. അപ്പോക്രിഫ എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത സുവിശേഷങ്ങള്‍ (ഗ്രന്ഥങ്ങള്‍) അറിയപ്പെടുന്നത്.
തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് അപ്പോക്രിഫകള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവര്‍ തന്നെ എഴുതിയ ഈ ഗ്രന്ഥങ്ങളെ നമുക്ക് ഉപയോഗിക്കാനാവും.
തോമസിന്‍റെ പ്രവര്‍ത്തികള്‍ (Acts of Thomas), തോമസിന്‍റെ സുവിശേഷം (Gospel of Thomas) എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് 'തോമസിന്‍റെ പ്രവര്‍ത്തികളില്‍' തോമസ് വിവരിക്കുന്നു.
അന്ധ്രപ്പ രാജാവിന്‍റെ അതിഥിയായി യേശു അന്ധ്രാപൊലിസിലും പഫ്‌ലഗൊനിയയിലും (അനാറ്റൊലിയയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേയ്ക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്.
47-ല്‍ യേശുവും തോമസും ടാക്സിലയില്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസിന്‍റെ പ്രവര്‍ത്തികളില്‍ പറയുന്നു.
യേശു ഭാരതത്തില്‍ വന്നതിനെ പറ്റി ഭൂമിശാസ്ത്രപരമായ തെളിവുകളും ഉണ്ട്. അതിനെപറ്റി അടുത്ത ഭാഗത്തില്‍ വായിക്കുക.
|