ഭാഗം 3
യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ യേശു എന്തിന് ഇന്ത്യയിലേയ്ക്ക് പോയി? ചോദ്യം ഏറെ പ്രസക്തമായ ഒന്നാണ്. അത് സംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍മാര്‍ നിരത്തുന്നത്.
1. റോമന്‍ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേയ്ക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍മാര്‍ തള്ളിക്കളയുന്നതിനുള്ള കാരണവും റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്.
അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍ കോളനി ആയിരുന്നതിനാല്‍ യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. റോമാക്കാര്‍ തന്നെ കുരിശില്‍ തറച്ച യേശു അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിടിക്കപ്പെടാനുമുള്ള സാധ്യത കണക്കിലെടുത്താല്‍ യേശു അങ്ങോട്ട് പോകാന്‍ സാധ്യതയില്ല. ഇത്തരം ഭീഷണികള്‍ ഒന്നുമില്ലാത്ത ഒരു രാജ്യത്തേയ്ക്ക് യേശു പോയിരിക്കാനാണ് സാധ്യത. ഇന്ത്യ സുരക്ഷിതമായ രാജ്യമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
2. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രായേല്‍ ഗോത്രങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് യേശു പലായനം ചെയ്തിരിക്കാനുള്ള സാധ്യതയാണ് പിന്നെയുള്ളത്. ഇത്തരം സമൂഹങ്ങള്‍ വടക്ക്-കിഴക്കന്‍ രാജ്യങ്ങളില്‍ ഏറെയുണ്ടായിരുന്നു.
കാശ്മീരില്‍ ഇസ്രയേലുമായി രക്തബന്ധമുള്ള ഗോത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. അങ്ങനെയെങ്കില്‍, യേശു കാശ്മീരില്‍ എത്തിയെങ്കില്‍ ഇതുപോലൊരു സുരക്ഷിതമായ സ്ഥലം ഭൂമിയില്‍ ഇല്ലെന്ന് കണ്ടിട്ട് തന്നെയാവണം.
3. അന്ന് കിഴക്കന്‍ നാടുകളിലേയ്ക്ക് യാത്രചെയ്യുന്നതിന് എളുപ്പ വഴികളുണ്ടായിരുന്നു. സില്‍ക്ക് റൂട്ട്, സ്പൈസ് റൂട്ട് എന്നിവയായിരുന്നു ആ സുപ്രധാന വഴികള്‍. സ്പൈസ് റൂട്ടിലൂടെ സഞ്ചരിച്ച യേശു ശിഷ്യനായ തോമസ് കേരളത്തിലെത്തിയത് ചരിത്ര സംഭവമാണ്.
എന്നാല്‍ യേശു സില്‍ക്ക് റൂട്ട് തിരഞ്ഞെടുത്ത് കാശ്മീരില്‍ എത്തിയിരിക്കണം. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് യേശു ഇന്ത്യയിലെത്തിയതായാണ് പ്രധാന സൂചന.
റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് യേശു ഇന്ത്യയില്‍ അഭയപ്രാപിക്കാന്‍ തിരഞ്ഞെടുത്തതിന് നിരത്തപ്പെടുന്ന് മൂന്ന് കാരണങ്ങള്‍.
കാശ്മീരില്‍ യേശു വന്നതിന് തെളിവുകള്‍ എന്തെങ്കിലും ഉണ്ടോ? അടുത്ത ഭാഗം കാണുക.
.........................................
|