പ്രധാന താള്‍ > ആത്മീയം > ഉത്സവങ്ങള്‍ > ആചാരം അനുഷ്ഠാനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓച്ചിറ വേലകളി  Search similar articles

ജൂണ്‍ പകുതിയോടെയാണ് ഓച്ചിറയിലെ പടനിലത്തില്‍ അരങ്ങേറുന്ന ഓച്ചിറ വേലകളി. യുദ്ധസ്മരണയുണര്‍ത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിന്‍റെയോ ശക്തിപരീക്ഷണത്തിന്‍റെയോ ഭാഗമായിരുന്നിരിക്കാം. മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്.

ഓച്ചിറ പടനിലത്തില്‍ പണ്ട് കായംകുളം രാജാവിന്‍റെ സൈന്യങ്ങളുടെ പരിശീലനം നടന്നിരുന്നു. ആണ്ടുതോറും പരിശീലനം നേടിയവര്‍ അരങ്ങേറിയിരുന്ന വിനോദ യുദ്ധമാണത്രേ ഓച്ചിറ വേലകളി.

യോദ്ധാക്കളുടെ വേഷം ധരിച്ച് ചെറുപ്പക്കാരും വൃദ്ധരും പണ്ട് നടന്ന യുദ്ധത്തെ അനുകരിച്ച് നടത്തുന്ന അനുഷ്ഠാനമാണ് വേലകളി. ചെണ്ടയുടെയും കുഴല്‍വിളികളുടെയും മുറുകുന്ന താളത്തിനനുസരിച്ച് തടികൊണ്ടുണ്ടാക്കിയ വാളുകള്‍ ചുഴറ്റി, തടിപരിച കൊണ്ട് തടുത്ത് , യുദ്ധസന്നദ്ധരെപ്പോലെ യുദ്ധമുറകള്‍ നടത്തുന്നു.

യുദ്ധസ്മരണയുണര്‍ത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിന്‍റെയോ ശക്തിപരീക്ഷണത്തിന്‍റെയോ ഭാഗമായിരുന്നിരിക്കാം. വേണാടും കായംകുളവും തമ്മിലുണ്ടായിരുന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതുമാകാം.

52 കരക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ 52 കരക്കാര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ക്ഷേത്രം.
കൂടുതല്‍
ഓച്ചിറക്കളി-ചരിത്രത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍
കൊട്ടിയൂരിലെ വൈശാഖ മഹോല്‍സവം
ചൈത്ര പൗര്‍ണ്ണമി
കടമ്മനിട്ടയിലെ പടയണി  
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്  
ശ്രീരാമനവമിയും വ്രതാനുഷ്ഠാനങ്ങളും