പിന്നീട് ഇടവത്തിലെ മകം നാളില്‍ ‘നീരെഴുന്നള്ളത്ത്‘ എന്ന കര്‍മം നടക്കും. ഈ ദിവസവും ആയില്യാര്‍ കാവില്‍ അര്‍ധരാത്രി ഗൂഢപൂജ നടക്കും. കൊല്ലത്തില്‍ ഈ രണ്ടു ദിവസമേ അവിടെ പൂജയുള്ളൂ. പടഞ്ഞീറ്റ നമ്പൂതിരി പരിവാരങ്ങളോടെബാവലിക്ക് അക്കരെ കടക്കുകയും രഹസ്യ പൂജാകര്‍മ്മങ്ങള്‍ ചെയ്തു തിരിച്ചു പോകുകയും ചെയ്യുന്നു.
പിറ്റേന്ന് മുതല്‍ അക്കരെ കൊട്ടിയൂരില്‍ ഉല്‍സവത്തിനുള്ള ജോലികള്‍ ആരംഭിക്കും. . കുറിച്യ സ്ഥാനികന്‍ കയ്യാലകള്‍ കെട്ടുന്ന ജോലി തുടങ്ങി വെക്കും. നന്പീശന്‍, വാരിയര്‍, പിഷാരടി എന്നിവര്‍ സംഘം ചേര്‍ന്നു ബാവലിപ്പുഴയ്ക്കു ചിറകെട്ടുക എന്ന ജോലി ചെയ്യും.പിന്നെ ചോതി നാളില്‍ നെയ്യാട്ടം നടക്കും. ഇതിനാവശ്യമായ നെയ്യ് വില്ലിപ്പാലന്‍ കുറുപ്പ് തമ്മങ്ങാടന്‍ നന്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഭരിക്കുന്നത്. ഇതിനായി ഇവര്‍ വിഷുനാള്‍ മുതല്‍ വ്രതം അനുഷ്ഠിക്കാറുണ്ട്. വിവിധ അനുഷ്ഠാനങ്ങളോടെ ശേഖരിച്ചവയ്ക്കുന്ന നെയ്യ് നെയ്യെഴു ന്നള്ളത്തു ദിവസം കൊട്ടിയൂരിലേക്ക് കൊണ്ടു പോവുന്നു.
കുളിച്ച് ക്ഷേത്ര ദര്‍ശനം കഴിച്ച് ഓംകാരധ്വനി മുഴക്കി നെയ്യമൃത് നിറച്ച കിണ്ടികള്‍ തലയില്‍ വച്ച് ഇവര്‍ നെയ്യാട്ട ദിവസം ഇവര്‍ ഇക്കരെ കൊട്ടിയൂരിലെത്തുന്നു.അക്കരെ കൊട്ടിയൂരില്‍ നെയ്യെത്തിക്കാനുല്ല സമയത്തിനായി അവര്‍ കാത്തിരിക്കുന്നു.
|