ഷഷ്ഠിവ്രതം പോലെ മഹത്തരമായ മറ്റൊന്നില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം.
ജാതകത്തില്‍ ചൊവ്വ, ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ആ ദശാകാലത്തും ചൊവ്വാദേഷ ശാന്തിക്കുമായി സുബ്രഹ്മണ്യഭജനം നടത്തണം. ഇത്തരക്കാര്‍ ഷഷ്ഠിവ്രതമെടുക്കുന്നത് ഉത്തമമാണ്.
സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി. ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. സത്സന്താന ലബワിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമാണ്.
ആറ് ഷഷ്ഠിവ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദ ഷ്ഷ്ഠി ദിവസം അവസാനിപ്പിച്ച് ശ്രീ സുബ്രഹ്മണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലം ഷഷ്ഠി അനുഷ്ടിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
|