ഭര്‍ത്താക്കന്‍മാരുടെ ദീര്‍ഘായുസ്സിനും, സന്തോഷത്തിനും വേണ്ടി ഭാര്യമാര്‍ അനുഷ്ഠിക്കുന്ന ചടങ്ങാണ് കര്‍വാ ചൌത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളിലെ വിവാഹിതകളായ സ്ത്രീകളാണ് പ്രധാനമായും കര്‍വാ ചൌത് ആചരിക്കുന്നത്.
പ്രകാശത്തിന്‍റെ ഉത്സവമായ ദീപാവലിക്ക് ഒമ്പതു ദിവസം മുമ്പാണ് കര്‍വ ചൌത് ആഘോഷിക്കുന്നത്. ദസറ ആഘോഷം കഴിഞ്ഞ് വരുന്ന വെള്‍ഊത്തവാവിനു ശേഷമുള്ള നാലമത്തെ ദിവസമായിരിക്കും ഇത്.
കര്‍വ എന്ന പദത്തിനര്‍ത്ഥം മണ്‍കുടമെന്നാണ്, ഇത് സമാധാനത്തിന്‍റേയും സമൃദ്ധിയുടേയും പ്രതീകമായാണ് കരുതുന്നത്. ചൌത് എന്നാല്‍ നാലാമത്തെ ദിവസം എന്നുമാണ് അര്‍ത്ഥം.
കര്‍വ ചൌത്തിന്‍റെ അന്ന് സ്ത്രീകള്‍ നിരാഹാരം അനുഷ്ഠിക്കും. ഒരു തുള്ളി വെള്ളം പോലും അവര്‍ കുടിക്കുകയില്ല. വളരെ പുലര്‍ച്ചെ തന്നെ ഉണര്‍ന്ന് വ്രതസ്നാനം നടത്തി പുതു വസ്ത്രങ്ങളണിയുന്നു.
മധുര പലഹാരങ്ങള്‍ നിറച്ച പത്തു മണ്‍കുടങ്ങളുമായി ശിവന്‍ പാര്‍വ്വതി കാര്‍ത്തികേയന്‍ എന്നീ ശക്തികളെ അവര്‍ പൂജിക്കുകയും ചെയ്യും. പൂജയ്ക്കു ശേഷം മധുരം നിറച്ച ഈ കുടങ്ങള്‍ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും മറ്റ് സമ്മാനങ്ങള്‍ക്കൊപ്പം നല്‍കും.
സൂര്യോദയത്തോടെ ആരംഭിക്കുന്ന വ്രതം സുര്യാസ്തമയത്തിനു ശേഷം പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് അവസാനിക്കുന്നത്. ചന്ദ്ര ഭഗവാനു ജലം അര്‍പ്പിച്ചു കൊണ്ട് വ്രതത്തിനു സമാപനം കുറിക്കുന്നു.
കര്‍വാ ചൌത് ദിവസത്തെ സായാഹ്നത്തില്‍ സ്ത്രീകള്‍ പ്രധാനമായും ചുവപ്പും പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളാണിയുക. സ്വര്‍ണ വരകളോടെയുള്ള ‘ലെഹെന്‍ഗ ചോളി’യാണ് പ്രാധാനമായും ധരിക്കുന്ന വസ്ത്രം.
അന്നേ ദിവസം കൂട്ടയ്മയുടേതു കൂടിയാണ്. ഒരുപാട് സ്ത്രീകള്‍ ഒത്തുചേര്‍ന്നാണ് കര്‍വ ചൌത് സായാഹ്നം ആഘോഷിക്കുന്നത്. ഭാര്യമാര്‍ക്ക് ഒട്ടേറെ സമ്മാനങ്ങളും നല്‍കി ഭര്‍ത്താക്കന്‍മാരും ആഘോഷത്തില്‍ പങ്കുചേരും.
|