പ്രധാന താള്‍  ആത്മീയം  ഉത്സവങ്ങള്‍  ആചാരം അനുഷ്ഠാനം
 
പ്രദോഷ വ്രതം
കര്‍മ്മബോധമുണ്ടാക്കാന്‍ പ്രദോഷ വ്രതം

പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു.

മേരു പര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു പാലാഴി മഥനം. സര്‍വ്വ ദേവന്‍മാരുടേയും സാനിധ്യത്തിലായിരുന്നു ഇത് നടന്നത്.

പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ വാസുകി അതിനിടെ വിഷം ചര്‍ദ്ധിയ്ക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി.

ഏവരും ഈ അവസ്ഥയില്‍ നിന്ന് രക്ഷിയ്ക്കാന്‍ ശിവ ഭഗവാനെ ധ്യാനിച്ചു. ലോകത്തിലെ സര്‍വ്വ ചരാചരങ്ങളേയും നശിപ്പിയ്ക്കാന്‍ പോന്നതായിരുന്നു ആ വിഷം. ലോകത്തിന്‍റെ നന്മയാഗ്രഹിച്ച് ശിവഭഗവാന്‍ കൊടിയ വിഷം കൈക്കുമ്പിളിലേറ്റുവാങ്ങി ഭക്ഷിച്ചെന്നാണ് വിശ്വാസം.

വാസുകിയില്‍ നിന്ന് പുറത്തു വന്ന വിഷം ഭഗാവാനെ പോലും നശിപ്പിയ്ക്കാന്‍ ശക്തിയുള്ളതാണെന്നറിഞ്ഞ പാര്‍വ്വതീ ദേവി വിഷം ഭഗവാന്‍റെ ഉള്ളിലിറങ്ങാതിരിയ്ക്കാന്‍ അദ്ദേഹത്തിന്‍റെ കണ്ഡത്തില്‍ ശക്തിയായി പിടിച്ചു.

അങ്ങനെ ആ വിഷം ഭഗവാന്‍റെ കണ്ഡത്തില്‍ വച്ച് കട്ടയായെന്നും അതോടെ ഭഗവാന്‍റെ കണ്ഡം നീല നിറമായെന്നാണുമാണ് വിശ്വാസം. അങ്ങനെ ഭഗവാന്‍ ലോകരക്ഷയെന്ന കര്‍മ്മം സ്വന്തം രക്ഷ മറന്നും ചെയ്തെന്നാണ് വിശ്വാസം.

അതിനു ശേഷം ഭഗവാന്‍ തന്‍റെ വാഹനമായ നന്ദിയെന്ന കാളയുടെ തലയില്‍ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നെന്നാണ് വിശ്വാസം. ഈ ദിവസം തിരു നീല കണ്ഡം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിയ്ക്കുമെന്നാണ് വിശ്വാസം.

കര്‍മ്മമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് ശിവഭഗവാനെ കൊണ്ട് കൊടിയവിഷം പോലും കുടിയ്ക്കാന്‍ പ്രേരിപ്പിച്ചത്.
1| 2
കൂടുതല്‍
ഇന്ന് അക്ഷയ തൃതീയ
വേദവ്യാസജയന്തി , ഗുരു പൂര്‍ണ്ണിമ
ഷഷ്ഠി വ്രതം