പ്രധാന താള്‍  ആത്മീയം  ഉത്സവങ്ങള്‍  ആചാരം അനുഷ്ഠാനം
 
ഇന്ന് അക്ഷയ തൃതീയ
സത്യ യുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്‍റെ ജന്മദിനമാണിന്ന്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രെ.

അക്ഷയതൃതീയ ദിവസം സൂര്യന്‍ അതിന്‍റെ പൂര്‍ണ്ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം ചന്ദ്രനും അതിന്‍റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണീ ദിവസം നില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷദിനമാണിത്. വൈശാഖം ഗുരുവായൂരില്‍ പുണ്യമാസാമായാണ് ആചരിക്കുന്നത്.

നമ്പൂതിരി കുടുംബങ്ങളിലെ വിധവകളായ അന്തര്‍ജനങ്ങള്‍ പണം, കുട, വിശറി തുടങ്ങി എന്തെങ്കിലും ദാനം ചെയ്തശേഷമേ ഈ ദിവസം ജലപാനം ചെയ്യുകയുള്ളൂ.വിശേഷമായ എല്ലാ കാര്യങ്ങളും ആരംഭിയ്ക്കാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ.

അക്ഷയ തൃതീയയുടെ പുതിയ മുഖം ആഭരണ കമ്പനികളുടെ പരസ്യമാണ്. ഇന്നിറങ്ങിയ മിക്കവാറും എല്ലാ പത്രങ്ങളിലും വന്‍കിട സ്വര്‍ണാഭരണവ്യാപാരികള്‍ അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങൂ. കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള ഐശ്വര്യം നേടൂ എന്ന പരസ്യം കൊടുത്തിരുന്നു.
കൂടുതല്‍
ഷഷ്ഠി വ്രതം