പ്രധാന താള്‍  ആത്മീയം  ഉത്സവങ്ങള്‍  മത ആഘോഷങ്ങള്‍
 
മീനഭരണി
അഹിംസയ്ക്കുമേല്‍ ദേവി (നന്മ) വിജയം നേടിയ ദിനമായാണ് മീന മാസത്തിലെ ഭരണിയെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. ശാന്തസ്വരൂപിണിയായ ദേവിയുടെ (ദുര്‍ഗ്ഗ) ഉല്പത്തിയുമായും മീനമാസത്തിലെ ഭരണിയെ ബന്ധപ്പെടുത്തി ഐതീഹ്യങ്ങളുണ്ട്.

കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളില്‍ ഉത്സവം സമാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നത് ഈ നാളിലാണ്. ദേവീ പ്രീതിക്കായി ഭക്തര്‍ വഴിപാടുകളും നേര്‍ച്ചകളുമായി ക്ഷേത്രങ്ങളിലെത്തുന്നതും മീനമാസത്തിലെ ഭരണിയ്ക്ക് പ്രാധാന്യം നല്‍കുന്നു.

കേരളത്തിലെ പ്രധാന ക്ഷേത്രമായ കൊടുങ്ങല്ലൂര്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൊല്ലംകോട് തുടങ്ങി മിക്കവാറും എല്ലാ ദേവീക്ഷത്രങ്ങളിലെ ഉത്സവവും മീനമാസത്തിലെ ഭക്തിനാളുമായി ബന്ധപ്പെട്ടാണ്. ഈ ദിവസം ""കൊടുങ്ങല്ലൂര്‍ ഭരണി'' എന്ന പേരിലും അറിയപ്പെടുന്നു.

ഓരോ ക്ഷേത്രത്തിലും ഉത്സവ നേര്‍ച്ചകളും പരിപാടികളും വ്യത്യാസപ്പെട്ടിരിക്കുന്നു. തൂക്കം, പര്‍ണേറ്റ്, താലപ്പൊലി, വെളിച്ചപ്പാട് തുള്ളല്‍, പൊങ്കാല എന്നിവയാണ് ദേവീ പ്രീതിക്കായി നടത്തുന്ന പ്രധാന വഴിപാടുകള്‍.
കൂടുതല്‍
ബക്രീദ് അനുഷ്ഠാനങ്ങള്‍
മനസ്സേ.... മടങ്ങുക മക്കയിലേയ്ക്ക്....