പ്രധാന താള്‍ > ആത്മീയം > ഉത്സവങ്ങള്‍ > ഉത്സവം > ഋഷിപഞ്ചമി ചിങ്ങം 19ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഋഷിപഞ്ചമി ചിങ്ങം 19ന്

ത്രിമൂര്‍ത്തികളും സൂര്യചന്ദ്രാദി ഗ്രഹങ്ങളും നക്ഷത്രങ്ങളും ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷി പഞ്ചമി. 2008 ലെ ഋഷി പഞ്ചമി ചിങ്ങം 19 ആയ സെപ്തംബര്‍ നാലിനാണ്.

പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവ് സ്വയംഭൂവായ വിശ്വബ്രഹ്മാവാണ്. ബ്രഹ്മം അദൃശ്യമാണ്. അതിന്‍റെ ദൃശ്യ രൂപത്തെയാണ് നമ്മള്‍ വിശ്വബ്രഹ്മാവ് എന്നും വിരാട് ബ്രഹ്മാവെന്നും വിളിക്കുന്നത്.

വിശ്വകര്‍മ്മാവില്‍ നിന്നും നേരിട്ട് ഉല്‍ഭവിച്ചവരാണ് വിശ്വകര്‍മ്മാക്കള്‍ എന്നാണ് വിശ്വാസം. കേരളത്തില്‍ വിശ്വകര്‍മ്മാ ക്ഷേത്രങ്ങള്‍ തീരെ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രമാണ് അറിയപ്പെടുന്ന ഒരു വിശ്വകര്‍മ്മ ക്ഷേത്രം.

വാസ്തു ദോഷ പരിഹാരത്തിനും ശത്രു പീഢകള്‍ ഒഴിവാക്കാനും സമ്പല്‍ സ‌മൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വിശ്വകര്‍മ്മാവിനെ സ്തുതിക്കുന്നത് നല്ലതാണ്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ പൂജിക്കുന്ന വിശ്വകര്‍മ്മാവിന്‍റെ ബിംബമാണ് വാകത്താനം ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഋഷി പഞ്ചമി ദിവസം ഇവിടെ വിശേഷാല്‍ പൂജകള്‍ നടക്കുന്നു.

1 | 2 | 3  >>  
കൂടുതല്‍
ഋഷി പഞ്ചമി
മുമ്പത്തെ ലേഖനങ്ങള്‍