പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  വാസ്തു ശാസ്ത്രം
 
വാസ്തുവിദ്യയുടെ രഹസ്യങ്ങളിലേക്ക്‌

വീടിനായി സ്ഥാനം കണ്ടെത്തുമ്പോള്‍ കാരണവന്മാര്‍ സ്ഥലം കുഴിച്ചുനോക്കാനാവശ്യപ്പെടാറുണ്ട്‌. കുഴിക്കുന്നിടത്ത്‌ എല്ലിന്‍കഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രേതബാധയുള്ള സ്ഥലമായതിനാല്‍ വീട്‌ പണിയാന്‍ വേറെ സ്ഥലം നോക്കുന്നതാണ്‌ നല്ലതെന്ന്‌ അവര്‍ ഉപദേശിക്കാറുണ്ട്‌.

എല്ലിന്‍കഷണങ്ങളില്‍ ഫോസ്ഫറസ്സെന്ന ധാതു അടങ്ങിയിട്ടുണ്ടെന്നും ഫോസ്ഫറസ്സിന്റെ നിരന്തരസ്സാമീപ്യം മനുഷ്യനില്‍ മാനസികവിഭ്രാന്തിയുണ്ടാക്കുമെന്നും ആധുനികശാസ്ത്രം ഉപദേശിച്ചാല്‍ നമ്മള്‍ അപ്പാടെ വിഴുങ്ങാറാണ്‌ പതിവ്‌. എന്നാല്‍ കാരണവരുടെ ഉപദേശമാവട്ടെ അന്ധവിശ്വാസമെന്ന്‌ നമ്മള്‍ തള്ളുകയും ചെയ്യും.

ഒറ്റനോട്ടത്തില്‍ അന്ധവിശ്വാസമെന്ന്‌ തോന്നാവുന്ന ഇങ്ങിനെയുള്ള നിരീക്ഷണങ്ങള്‍ക്ക്‌ പിന്നില്‍ പാരമ്പര്യത്തിന്റെ അനുഭവ സമ്പത്താണുള്ളത്. വെയിലിനോടും മഴയോടും മഞ്ഞിനോടും കാറ്റിനോടും മണ്ണിനോടും മല്ലടിച്ച്‌ മന്യുഷ്യന്‍ നേടിയ അനുഭവ സമ്പത്താണ് വാസ്തുവിദ്യാശാസ്ത്രം. കടുകിട തെറ്റാത്ത നിരീക്ഷണങ്ങളാണവ.

ശാസ്ത്രത്തിന്‌ വേണ്ടത്ര വളര്‍ച്ചയില്ലാതിരുന്ന പുരാതനകാലത്ത്‌ മനുഷ്യന് മനസ്സിലാവാന്‍ മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കുകയായിരുന്നു വാസ്തുശാസ്ത്രം. ഇന്ന്‌ ശാസ്ത്രം വേണ്ടത്ര വളര്‍ന്നിരിക്കുന്നു. വാസ്തുശാസ്ത്രം പറയുന്നതിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ ഇന്ന്‌ ശാസ്ത്രത്തിനാവും. വാസ്തുവിദ്യയുടെ ഉള്ളറകളിലേക്ക്‌ ശാസ്ത്രീയമായ ഒരന്വേഷണമാണ്‌ ഈ ലേഖന പരമ്പര.
കൂടുതല്‍
വാട്ടര്‍ ടാങ്ക്‌ വടക്ക്‌ പടിഞ്ഞാറ്‌ പാടില്ല