പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  വാസ്തു ശാസ്ത്രം
 
വാട്ടര്‍ ടാങ്ക്‌ വടക്ക്‌ പടിഞ്ഞാറ്‌ പാടില്ല

നമുക്കിന്ന്‌ അനേകം വാസ്തുവിദ്യാ ആചാര്യന്മാരുണ്ട്‌. ആറന്മുളയില്‍ ഒരു വാസ്തുവിദ്യാഗുരുകുലം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നിട്ടും പലപ്പോഴും വാസ്തുവിദ്യ അന്ധവിശ്വാസമാണെന്നും അബദ്ധജ-ടിലമാണെന്നും പലരും വിശ്വസിക്കുന്നു. ഇതിനൊരു കാരണം വിശദീകരണത്തിന്റെ അഭാവമാണ്‌.

നഗരസംസ്കാരം നിലവില്‍വന്നതോടെ പാര്‍പ്പിടസൗകര്യം വളരെ ചെറുതായി. സാധാരണക്കാരന്റെ പാര്‍പ്പിടസൗകര്യം രണ്ടുസെന്റില്‍ വീടും കിണറും എന്ന്‌ നിര്‍വചിക്കാവുന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. കോര്‍പ്പറേഷന്‍ വെള്ളം സുലഭമായി ലഭിക്കുന്ന നഗരങ്ങളില്‍ കിണറ്‌ ഒരു അപൂര്‍വസംഭവമാണ്‌. വാട്ടര്‍ ടാങ്ക്‌ തന്നെയാണ്‌ അവിടെ ശരണം.

നഗരത്തില്‍ താമസിക്കുന്ന സുഹൃത്ത്‌ പരാതിയുമായി വന്നത്‌ ഓര്‍മ്മ വരുന്നു. വളരെ പരിശ്രമിച്ചാണ്‌ നഗരത്തില്‍ ഇയാള്‍ ഒരു ഇടം വാങ്ങിയത്‌. എഞ്ചിനീയര്‍ വരച്ച പ്ലാനനുസരിച്ച് വീടിന്റെ വടക്കു-പടിഞ്ഞാറ്‌ ഭാഗത്തായാണ്‌ വാട്ടര്‍ ടാങ്കിന്റെ ഇടം. എന്നാല്‍ വീടിന്‌ കുറ്റിയടിക്കാന്‍ വന്ന അച്ചനാവട്ടെ ടാങ്ക്‌ കിഴക്ക്‌ ഭാഗത്തേക്ക്‌ കൊണ്ടുവരാന്‍ ശഠിക്കുകയാണെത്രെ. അവിടെയാവട്ടെ സ്ഥലമൊട്ടില്ലതാനും.

അല്‍പ്പസ്വല്‍പ്പം മാത്രം വാസ്തുവിദ്യയറിയുന്ന അച്ചന്‍ അനാവശ്യമായി ഉപദ്രവിക്കുകയാണെന്നാണ്‌ സുഹൃത്തിന്റെ പരാതി. എന്നാല്‍ സൂര്യന്റെ പ്രഭാതരശ്‌മികള്‍ ടാങ്കിലേക്ക്‌ പതിക്കണമെന്ന വാസ്തുനിര്‍ദ്ദേശമാണ്‌ അച്ചന്‍ നല്‍കിയത്‌. സൂര്യന്റെ പ്രഭാതരശ്‌മികള്‍ക്ക്‌ അണുനാശകശക്തിയുണ്ടെന്ന നിരീക്ഷണമാണ്‌ ഇതിന്‌ അടിസ്ഥാനം. ശാസ്ത്രീയമായി തന്റെ നിര്‍ദ്ദേശം വിശദീകരിക്കാന്‍ തയ്യാറാവാഞ്ഞതാണ്‌ സുഹൃത്ത്‌ തെറ്റിദ്ധരിക്കാനിടയാക്കിയത്‌