മകയിരം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഗുണമേറും. എന്നാല്‍ രണ്ടാം പകുതിയില്‍ ഗുണത്തോടൊപ്പം ചില ദോഷങ്ങള്‍ക്കും സാധ്യതയുണ്ട്. വാഹനം, ഗൃഹം എന്നിവ ലഭിക്കാന്‍ സാധ്യത. എന്നാല്‍ രാത്രികാലങ്ങളിലെ യാത്ര ഒഴിവാക്കുന്നത് നന്ന്. ആരോഗ്യ രംഗത്ത് ശ്രദ്ധ അവശ്യം. ദാന്പത്യ സൗഖ്യം, പൊതുരംഗത്ത് വിജയം എന്നിവയും ഫലം. ദോഷ നിവാരണത്തിന് ദേവീ ക്ഷേത്ര ദര്‍ശനം, ദേവീ പുരാണ പാരായണം എന്നിവയും ഉത്തമം.
|