വര്‍ഷാരംഭത്തില്‍ കുടുംബാന്തരീക്ഷം പൊതുവേ അനുകൂലമല്ല. ഫെബ്രുവരി മാസം സാമ്പത്തികമായി അനുകൂലമല്ല. പക്ഷെ മാര്‍ച്ചില്‍ സ്ഥിതി മാറിയേക്കും. മംഗള കര്‍മ്മങ്ങള്‍ നടക്കും.
ഏപ്രില്‍ മാസത്തില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുകയും വ്യാപാര ലാഭം ഉണ്ടാക്കുകയും ചെയ്യും. മേയില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും. ജ-ൂണില്‍ മെച്ചപ്പെട്ട ജേ-ാലി ലഭ്യത. ജ-ൂലൈ മാസത്തില്‍ ശത്രുശല്യം വര്‍ദ്ധിക്കും.
ഓഗസ്റ്റില്‍ കേസ്, വഴക്ക് എന്നിവയില്‍ വിജ-യം. സെപ്‌തംബറില്‍ മാസം ഗൃ ഹ നിര്‍മ്മാണത്തിന് സാദ്ധ്യത. ഒക്‌ടോബറില്‍ കാര്‍ഷികാദായം വര്‍ദ്ധിക്കും. നവംബറില്‍ ആരോഗ്യനില മോശമാവാം. ജേ-ാലിയില്‍ ആരോഗ്യനില പ്രതികൂലമായി ഭവിക്കും. ഡിസംബറില്‍ വിദേശയാത്രകൊണ്ട് പ്രയോജ-നമുണ്ടാവും.
പൊതുസ്വഭാവങ്ങള്‍ :
ആദ്യത്തെ 15 നാഴിക മിഥുനക്കൂറും അവസാനത്തെ 15 നാഴിക കര്‍ക്കടക കൂറുമാണ്
ദശാകാലം - 8 വയസ്സുവരെ വ്യാഴം, പിന്നീട് 18 വര്‍ഷം ശനി, 20 വര്‍ഷം ശുക്രന്‍, 6 വര്‍ഷം ആദിത്യന്‍ അനിഷ്ടനക്ഷത്രങ്ങള്‍ - പൂയം, ആയില്യം, അത്തം, അവിട്ടം ചതയം, കാര്‍ത്തിക മൃഗം - പൂച്ച പക്ഷി - ചകോരം വൃക്ഷം - മുള ദേവന്‍ - അതിദി
ദാനശീലരും, സത്യം, ധര്‍മ്മം, നീതി എന്നീ മൂല്യങ്ങളെ മുറുക്കിപ്പിടിക്കുകയും ഈശ്വരവിശ്വാസത്തില്‍ കഴിയുകയും ചെയ്യുന്നവരാണ്. മാതാപിതാക്കളെ വളരെയധികം സ്‌നേഹിക്കുന്നവരാണ്. എന്നാല്‍, ക്ഷിപ്രകോപികളുമാണ്.
വ്യവസായ രംഗത്ത് തീര്‍ത്തും പരാജയമാണ്. എന്നാല്‍ കലാരംഗത്തും അദ്ധ്യാപനരംഗത്തും ശോഭിക്കുന്നതാണ്. 32 വയസ്സുവരെ ഈ നാളുകള്‍ക്ക് മോശം സമയമാണ്. പിന്നീട് കാലം നന്നാകാനിടയുണ്ട്. ദാമ്പത്യജീവിതം പലപ്പോഴും പരാജയമാണ്. ഭാര്യയെ പരിത്യജിക്കാനാണ് കൂടുതല്‍ സാദ്ധ്യത. ഭര്‍തൃസ്‌നേഹവും ഭക്തിയുമുള്ള ഭാര്യമാരായിരിക്കും വന്നുചേരുന്നതെങ്കിലും വിവാഹജീവിതം തൃപ്‌തികരമാവുകയില്ല. പുണര്‍തം നക്ഷത്രക്കാരായ പുരുഷന്മാര്‍ കര്‍ക്കശക്കാരും വിട്ടുവീഴ്ചാ മനോഭാവം ഇല്ലാത്തവരും തന്‍നിമിത്തം അവരോടൊത്തു പോകാന്‍ ഭാര്യമാര്‍ നന്നേ വിഷമിക്കേണ്ടിവരും.
ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്കും മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. സ്വസ്ഥമായ ഒരു കുടുംബജീവിതം ഇവര്‍ക്ക് അന്യമാണെന്നു കാണുന്നു.
|