വര്‍ഷാരംഭത്തില്‍ ഭാര്യാ ഗൃ ഹത്തില്‍ നിന്ന് ധനാഗമനം. ഫെബ്രുവരിയില്‍ ഉദ്ദേശിച്ചത്ര പ്രയോജ-നം ഒന്നില്‍ നിന്നും ലഭിക്കില്ല. മാര്‍ച്ചില്‍ കലാരംഗത്തുള്ളവര്‍ക്ക് മെച്ചം.
ഏപ്രില്‍ മാസത്തില്‍ വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ബന്ധുക്കളുമായി കണ്ടുമുട്ടാനിടവരും. മേയ് മാസത്തില്‍ അവിചാരിതമായ ധനാഗമനം. ജൂണില്‍ സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാവും. ജ-ൂലൈയില്‍ പുതിയ കരാറുകളിലും സംരംഭങ്ങളിലും ഏര്‍പ്പെട്ട് വിജയം കൈവരിക്കും.
ഓഗസ്റ്റില്‍ ജോലിയില്‍ല്‍ അപ്രതീക്ഷിത സ്ഥലമാറ്റം. സെപ്‌തംബറില്‍ വിവാഹ സംബന്ധിയായ അനുകൂല സമയം. ഒക്‌ടോബറില്‍ ധനം സംബന്ധിച്ച് മാന്ദ്യത അനുഭവപ്പെടും. നവംബറില്‍ സഹോദരരുമായി പിണങ്ങും. വര്‍ഷാവസാനത്തോടെ മാതാപിതാക്കള്‍ക്ക് ശ്രേയസ്സ് ഉണ്ടാകും.
പൊതുസ്വഭാവങ്ങള്‍ :
മകയിരം നക്ഷത്രം ഇടവക്കൂറിലും മിഥുനക്കൂറിലും തുല്യമായി നില്‍ക്കുന്നു.
ജനനം ചൊവ്വാ ദശയില്‍
ദശാകാലങ്ങള്‍: മൂന്നര വര്‍ഷം ചൊവ്വാ, 18 വര്‍ഷം രാഹു. 16 വര്‍ഷം വ്യാഴം, 19 വര്‍ഷം ശനി, 17 വര്‍ഷം ബുധന്‍. രത്നങ്ങള്‍ - ചെമ്പവിഴം, മരതകം യോനി - സ്ത്രീ ദശാനാഥന്‍ - കുജന്‍ അനിഷ്ടനക്ഷത്രങ്ങള്‍ - പുണര്‍തം, ആയില്യം, മൂലം, പൂരം, പൂരാടം, ഉത്രാടം, തിരുവോണം മൃഗം - പാമ്പ് പക്ഷി - പുള്ള് വൃക്ഷം - കരിങ്ങാലി ദേവന്‍ - ചന്ദ്രന്‍
മകയിരം നക്ഷത്രക്കാര്‍ പൊതുവേ ആരോഗ്യവാന്മാരായിക്കാണുന്നു. ജനനം തന്നെ രോഗത്തോടുകൂടിയായിരിക്കും. തികഞ്ഞ ആത്മാര്‍ത്ഥതയുള്ളവരാണ് അധികവും. കൂട്ടുബിസ്സിനസ്സുകള്‍ വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ്. എല്ലാ കാര്യങ്ങളും കരുതലോടുകൂടി ചെയ്യേണ്ടതാണ്. മകയിരം നക്ഷത്രക്കാര്‍ പൊതുവേ ഈശ്വരഭക്തരും മാതൃഭക്തരും സ്‌നേഹമുള്ളവരുമാണ്. മകയിരം നക്ഷത്രത്തില്‍ പിറന്നവര്‍. ഏതുകാര്യവും ഉത്തരവാദിത്വത്തോടുകൂടി നിറവേറ്റും. അന്യരെ ഉപദേശിക്കുമെങ്കിലും സ്വന്തം കാര്യങ്ങളില്‍ മിതത്വം പാലിക്കില്ല.സ്വപരിശ്രമം കൊണ്ട് നേട്ടങ്ങള്‍ കൊയ്യുന്നവരാണ് അധികം പേരും. പിതൃഗുണം കുറവാണെങ്കിലും മാതൃഗുണം കൂടുതല്‍ കിട്ടുന്നതാണ്.
മകയിരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും മേല്‍പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. ശുചീകരണത്തിലും ശരീരശുദ്ധിയിലും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. ആരെയും സംസാരിച്ച് വശത്താക്കാനുള്ള കഴിവ് ഇവര്‍ക്ക് കൂടുതലായിരിക്കും. ഈ നക്ഷത്രക്കാരുടെ ദാമ്പത്യ ജീവിതം പലപ്പോഴും മോശമായി കലാശിക്കാറുണ്ട്. ഭര്‍ത്താവിനൊട് അളവറ്റ സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ്. 32 വയസുകഴിഞ്ഞാല്‍ ഇവര്‍ക്ക് ഒരുവിധം നല്ലകാലമാണ്.
|