പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വാര്‍ഷികഫലം-2007 : രോഹിണി

വര്‍ഷാരംഭത്തില്‍ സാമ്പത്തിക മെച്ചം ഫലം. ഫെബ്രുവരിയില്‍ വിവിധ കരാറുകളില്‍ ഏര്‍പ്പെടും. മാര്‍ച്ചില്‍ പങ്കുകച്ചവടം തുടങ്ങും. ഏപ്രിലില്‍ കുടുംബാംഗങ്ങളുടെ ആരോഗ്യനില പൊതുവേ മോശമായിരിക്കും.

മേയ്‌ മാസത്തില്‍ കോടതി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഉറച്ച തീരുമാനം ഉണ്ടാകാനിടയില്ല. ജ-ൂ‍ണില്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. ജ-ൂ‍ലൈയില്‍ വാഹനസംബന്ധിയായ നഷ്ടം ഉണ്ടാവാതെ സൂക്ഷിക്കുക. ഓഗസ്റ്റില്‍ വിദേശയാത്രയ്ക്ക്‌ സാദ്ധ്യത.

സെപ്‌തംബറില്‍ ഗൃ ഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഒക്‌ടോബറില്‍ ധനവരവ്‌ കൂടും. നവംബറില്‍ അകലെയുള്ള പ്രദേശത്ത്‌ ജോ‍ലിക്ക്‌ സാദ്ധ്യത. ഡിസംബറില്‍ ജോലി സ്ഥലത്ത്‌ മെച്ചപ്പെട്ട അവസരം ലഭിക്കും, ഉന്നതരുടെ പ്രീതിക്ക്‌ പാത്രമാവും.


പൊതുസ്വഭാവങ്ങള്‍ :

ഇടവക്കൂറ്‌, ചന്ദ്രദശയിലാണ്‌ ജനനം.

ദശാകാലങ്ങള്‍ : 5 വയസ്സുവരെ ചന്ദ്രന്‍, 7 വര്‍ഷം ചൊവ്വാ, 18 വര്‍ഷം രാഹു, 18 വര്‍ഷം വ്യാഴം, 19 വര്‍ഷം ശനി, 17 വര്‍ഷം ബുധന്‍.

രത്നങ്ങള്‍ - ചന്ദ്രകാന്തം, വജ്രം
അനിഷ്ട നക്ഷത്രങ്ങള്‍ - തിരുവാതിര, പൂയം, മകം, മൂലം, പൂരാടം
യോനി - സ്ത്രീ
ഗണം - മനുഷ്യന്‍
ദേവന്‍ - ബ്രഹ്മാവ്‌
മൃഗം - പാമ്പ്‌
പക്ഷി - പുള്ള്‌
വൃക്ഷം - ഞാവല്‍

ഇടവം രാശിയുടെ മദ്ധ്യ ഭാഗത്താണ്‌ രോഹിണി നക്ഷത്രം സ്ഥിതിചെയ്യുന്നത്‌. മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ്‌ ഈ നക്ഷത്രക്കാര്‍ അധികവും. വശ്യസുന്ദരമായ കണ്ണുകള്‍ ഇവരുടെ പ്രത്യേകതയാണ്‌.മറ്റുള്ളവരെ ആകര്‍ഷിക്കാനും പാട്ടിലാക്കാനും ഇവര്‍ക്ക്‌ അസാമാന്യമായ കഴിവുണ്ട്‌. അഭിമാന ശീലവും അധികാരപ്രമത്തതയും ഉള്ള രോഹിണി നാളുകാര്‍ മറ്റുള്ളവരുടെ കുറ്റവും കുറവൂം കണ്ടുപിടിക്കും. സത്യത്തെ ബഹുമാനിക്കുന്ന ഇവര്‍ മറ്റുള്ളവരോട്‌ മാന്യമായി പെരുമാറുന്നവരാണ്‌ .

ക്ഷമയും സഹനശക്തിയും തീരെ കുറവായ ഇവര്‍ സ്വന്തം കഴിവില്‍ അഹങ്കരിക്കാനും മടിക്കില്ല. സ്വന്തം സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തു ത്യാഗവും ചെയ്യും . പ്രവര്‍ത്തനത്തിലുള്ള അലംഭാവവും മടിയും കൃത്യനിഷ്‌ ഠയില്ലായ്‌മയും മൂലം ഇവരുടെ ആഗ്രഹാഭിലാഷങ്ങള്‍ മോശമായി കലാശിക്കും. സ്വന്തം സുഖങ്ങള്‍ക്കുവേണ്ടി പണം ചെലവാക്കുന്നകാര്യത്തില്‍ ഇവര്‍ക്ക്‌ യാതൊരു മടിയുമില്ല. ഇവരുടെ സ്വതന്ത്രബുദ്ധി നാശത്തിനു തന്നെ വഴിതെളിക്കാറുണ്ട്‌.

ദാമ്പത്യജീവിതം പലപ്പോഴും ശോഭനമായിക്കാണാറില്ല. രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ ഭര്‍ത്താവിനോട്‌ കൂറും സ്‌നേഹവുമുള്ളവരായിരിക്കും. പെട്ടെന്നു പിണങ്ങുകയും അതുപോലെ ഇണങ്ങുകയും ചെയ്യും. അളവറ്റ ഈശ്വരവിശ്വാസികളാണ്‌ ഇവര്‍. 18 നും 26 നും ഇടയില്‍ പലവിധ പ്രതിബന്ധങ്ങളെയും വിഷമങ്ങളെയും നേരിടേണ്ടതായിവരും. ജീവിതത്തിന്റെ അവസാന പാദത്തില്‍ സുഖജീവിതമാണ്‌ കാണുന്നത്‌.
കൂടുതല്‍
വാര്‍ഷികഫലം- 2007 : കാര്‍ത്തിക
വാര്‍ഷികഫലം-2007 : ഭരണി
വാര്‍ഷികഫലം-2007 : അശ്വതി