ജനുവരിയില്‍ വിദേശത്തുനിന്ന് സുഖകരമല്ലാത്ത വാര്‍ത്ത ശ്രവിക്കേണ്ടിവരും. ഫെബ്രുവരിയില്‍ ശത്രുശല്യം വര്‍ദ്ധിക്കും. മാര്‍ച്ചില്‍ ഇഷ്ടകാര്യസിദ്ധി. ഏപ്രിലില്‍ പൂര്‍വികസ്വത്ത് ഭാഗം വയ്ക്കേണ്ടിവരും.
മേയ് മാസത്തില്‍ കൂട്ടുകച്ചവടത്തില്‍ നിന്ന് ലാഭം ഉണ്ടാകും. ജ-ൂണില്‍ രാഷ്ട്രീയമായ വിജ-യസാദ്ധ്യത. ജ-ൂലൈയില്‍ അനാവശ്യമായി കുറ്റാരോപണത്തിന് ഇരയാവും. ഓഗസ്റ്റില്‍ ബന്ധുക്കള്‍ക്ക് ആരോഗ്യസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യത.
സെപ്‌തംബറില്‍ വിദേശയാത്ര. ഒക്‌ടോബറില്‍ പുതിയ സുഹൃത്തുക്കളുമായി ഇടപഴകും. നവംബറില്‍ വിലപ്പെട്ടവ നഷ്ടപ്പെട്ടേക്കാം. ഡിസംബറില്‍ പൊതുവേ അത്ര സുഖകരമല്ലാത്ത കുടുംബാന്തരീക്ഷവും ഫലം.
പൊതുസ്വഭാവങ്ങള്‍ :
ആദിത്യദശയിലാണ് കാര്‍ത്തിക നക്ഷത്രക്കാരുടെ ജനനം.
ദശാകാലങ്ങള്‍ : ജന്മത്തില്‍ പകുതിയായ 3 വര്‍ഷം ആദിത്യന്‍. തുടര്‍ന്ന് 10 വര്‍ഷം ചന്ദ്രന്‍, 7 വര്‍ഷം ചൊവ്വാ, 18 വര്‍ഷം രാഹു, 16 വര്‍ഷം വ്യാഴം, 19 വര്‍ഷം ശനി രത്നങ്ങള്‍ - വജ്രം, മാണിക്യം അനിഷ്ടനക്ഷത്രങ്ങള്‍ - മകയിരം, പുണര്‍തം, ആയില്യം, കേട്ട, മൂലം, പൂരാടം ദേവന്‍ - അഗ്നി മൃഗം - ആട് പക്ഷി - പുള്ള് മരം - അത്തി
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ അസാധാരന ബുദ്ധിശക്തിയും, കര്‍മ്മകുശലതയും ഉള്ള കഠിനാധ്വാനികളാണ്. ഭക്ഷണപ്രിയരായ ഈ നാളുകാര്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും.
വഞ്ചനയോ ചതിവോ ഈ നക്ഷത്രക്കാരില്‍ നിന്ന് ഒരിക്കലും ഉണ്ടാവുകയില്ല. നിസ്സാരകാര്യങ്ങള്‍ക്ക് പോലും പെട്ടെന്നു ദേഷ്യപ്പെടുന്ന സ്വഭാവക്കാരാണ് ഇവര്‍.. മാതൃഭക്തി ഇവര്‍ക്ക് കൂടുതലായിക്കാണുന്നു. ഈശ്വരവിശ്വാസികളായ ഇവര്‍ പ്രശ്‌നങ്ങളുടെ എല്ലാവശങ്ങളും വിശദമായി പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ. തങ്ങളുടെ ഇഷ്ടതോഴരെ അതിരുവിട്ട് സഹായിക്കാന്‍ ഇവര്‍ മടികാണിക്കാറില്ല. ദാമ്പത്യജീവിതം സുഖകരമാണ് . എന്നിരുന്നാലും ഒരു ദൗര്‍ഭാഗ്യം സാധാരണ ഈ നക്ഷത്രക്കാരെ അലട്ടാറുണ്ട്. ഭാര്യയുടെ ആരോഗ്യക്കുറവു കൊണ്ടോ, രോഗം കൊണ്ടോ വിരഹം കൊണ്ടോ ദാമ്പത്യജീവിതത്തിന് തടസ്സം നേരിടാറുണ്ട്.
50 വയസ്സുവരെ ഇവര്‍ക്ക് അഭിവൃത്തിയും മനസ്സുഖവും കുറവായിരിക്കും. കാല്‍മുട്ട് കഴുത്ത് അരക്കെട്ട് തുടങ്ങിയ ഭാഗങ്ങളില്‍ പൊതുവേ ഈ നാളുകാര്‍ക്ക് രോഗം ഉണ്ടാകാം. പുണ്യകര്‍മ്മങ്ങള്‍ ആണ് ഏകപരിഹാരം.
|