ഭരണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം മെച്ചമുള്ളതാണ്. ജനുവരി മാസം. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കുടുംബസ്വത്ത് ഉള്‍പ്പെടെയുള്ള ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുമെങ്കിലും മാര്‍ച്ചില്‍ അസാധാരണമാം വിധം ചെലവും വരുന്നതാണ്. ഏപ്രില്‍ സഹോദര ശത്രുത ഫലം.
മെയ് മാസത്ഥില്‍ പലവിധ ലാഭമുണ്ടാകും. ജ-ൂണില്‍ അവിചാരിതമായ ധനലാഭം. ജ-ൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അയല്‍ക്കാരുമായും സുഹൃത്തുക്കളൂമായും ഉല്ലാസകരമായ ജ-ീവിതം നയിക്കും. സെപ്‌തംബറില്‍ ബന്ധുക്കള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിക്കും.
ഒക്‌ടോബറില്‍ ദൂരയാത്ര ഫലം. നവംബറില്‍ വിശ്വാസവഞ്ചന വരാതെ സൂക്ഷിക്കുക. ഡിസംബറില്‍ പുണ്യസ്ഥല സന്ദര്‍ശനവും ഫലം.
പൊതുസ്വഭാവങ്ങള്‍ :
ഭരണി നക്ഷത്രക്കാരുടെ ജനനം ശുക്രദശയിലാണ്. ജന്മത്തില്‍ പകുതി കൂട്ടിയല്‍ 10 വയസ്സുവരെ ശുക്രന്‍, 6 വര്‍ഷം ആദിത്യന്‍, 10 വര്‍ഷം ചന്ദ്രന്‍, 7 വര്‍ഷം ചൊവ്വ, 18 വര്‍ഷം രാഹു, 16 വര്‍ഷം വ്യാഴം.
രത്നങ്ങള്‍ - നേര്‍ത്ത ഇന്ദ്രനീലം, വെണ്‍പവിഴം ദേവതകള്‍ - ഭദ്രകാളി, യമന്‍ മൃഗം - ആന പക്ഷി - പുള്ള് വൃക്ഷം - നെല്ലി ഗണം - മനുഷ്യന്‍ ദേവത - യമന്‍ ദശാനാഥന്‍ - ശുക്രന്‍ യോനി - പുരുഷന്‍ അനിഷ് ടനക്ഷത്രങ്ങള്‍ തിരുവാതിര, അനിഴം, അവിട്ടം, രോഹിണി, പൂയം, തൃക്കേട്ട
ഭരണി നക്ഷത്രത്തില്‍ ജനിക്കുന്നവരുടെ ജീവിതം ഗുണദോഷ സമ്മിശ്രമാണ്. നല്ല ആരോഗ്യമുള്ളവരും സ്വഭാവശുദ്ധിയുള്ളവരുമായി കാണുന്നു കഠിനമായി അദ്ധ്വാനിക്കുമെങ്കിലും ഉദ്ദേശിച്ച നേട്ടം ഇവര്‍ക്ക് ഉണ്ടാകുകയില്ല.. ആഡംബരജീവിതമാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. ഈ നക്ഷത്രത്തില്‍ ജനിക്കുവര്‍ ക്ഷിപ്രകോപികളായിക്കാണുന്നു. വെല്ലുവിളികളും പ്രതിസന്ധികളും ഇവരുടെ കൂടെപ്പിറപ്പാണ്. ദാമ്പത്യജീവിതം സംതൃപ്‌തമായിക്കാണുന്നു. പരസ്‌പര ധാരണയും വിശ്വാസവും ഭരണി നക്ഷത്രക്കാരായ സ്ത്രീകളുടെ പ്രത്യേകതയാണ്. ജീവിതം നന്മ നിറഞ്ഞതായിരിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.
തന്റേടവും മേധാവിത്വശക്തിയും സ്വായത്തമായിട്ടുള്ള ഇവരില്‍ കര്‍ക്കശസ്വഭാവവും വാശിയും കൂടുതലായി കാണുന്നു. ഏതു പരിതസ്ഥിതിയിലും ജീവിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഈ നക്ഷത്രക്കരുടെ പ്രത്യേകത. 33 കഴിഞ്ഞാല്‍ സന്തോഷകരമായ ജീവിതം ഇവര്‍ക്ക് ഉണ്ടാകുന്നതാണ്.
|